വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ സംഘർഷം; ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ യുവതിയ്ക്കും അയൽവാസിയുടെ വക മർദ്ദനം: പരാതി പറയാൻ സ്റ്റേഷനിലെത്തിയ ഭർത്താവിനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയിലെടുത്തു- ഭർത്താവിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പിഞ്ച് കുഞ്ഞുമായി പോലീസ് സ്റ്റേഷന് മുമ്പിൽ യുവതിയുടെ പ്രതിഷേധം

ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് കുമളി പൊലീസ് സ്‌റ്റേഷനില്‍ കുഞ്ഞുങ്ങളുമായി യുവതിയുടെ പ്രതിഷേധം. കുഴിക്കണ്ടം സ്വദേശി രാജേശ്വരിയാണ് തന്റെ രണ്ട് മക്കളുമായി സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തുന്നത്. അടിപിടിക്കേസില്‍ പൊലീസ് അറസ്‌റ്റ് ചെയ്‌ത ഭര്‍ത്താവ് ജയകുമാറിനെ വിട്ടയയ്‌ക്കണം എന്നാണ് ആവശ്യം. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുടെ നേതാക്കള്‍ ഇടപെട്ട് തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും യുവതി ആരോപിക്കുന്നു.
ജയകുമാറും അയല്‍വാസി സുബ്രമണ്യനും തമ്മില്‍ വസ്‌തുതര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷം തടയാനെത്തിയ രാജേശ്വരിയെയും സുബ്രമണ്യന്‍ മര്‍ദ്ദിച്ചു. ശേഷം ഇക്കാര്യത്തില്‍ പരാതി പറയാനെത്തിയ തന്റെ ഭര്‍ത്താവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. സുബ്രമണ്യനെതിരെ തങ്ങള്‍ പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടിയെടുത്തില്ല. തുടര്‍ന്ന് തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്നും വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ട് യുവതി സമരം തുടങ്ങുകയായിരുന്നു.
എന്നാല്‍ അടിപിടിക്കേസില്‍ കസ്‌റ്റിഡിയിലെടുത്ത ജയകുമാറിനെ ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തെന്ന് കുമളി പൊലീസ് വ്യക്തമാക്കി. സുബ്രമണ്യന്‍ ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























