'അമ്മ' നന്നാവില്ലെന്ന് ഉറപ്പായതോടെയാണ് മമ്മൂട്ടി സംഘടന വിടാന്‍ തീരുമാനിച്ചത്, പലരും ചെയ്യുന്ന കാര്യങ്ങള്‍ക്ക് മമ്മൂട്ടി പഴികേള്‍ക്കേണ്ടി വരുന്നു... തിലകന്റെയും ദിലീപിന്റെയും പുറത്താക്കലില്‍ വേട്ടയാടപ്പെട്ടത് മമ്മൂട്ടി

നിലവിലെ സംഘടനാ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകാനാകാതെ മുന്‍ പ്രസിഡന്റായിരുന്ന മമ്മൂട്ടി അമ്മ വിടാനൊരുങ്ങി. കഴിഞ്ഞ ഞായറാഴ്ച ചേര്‍ന്ന ജനറല്‍ബോഡിക്ക് മുമ്പായി മമ്മൂട്ടിയുടെ പനമ്പള്ളി നഗറിലെ വസതിയില്‍ ചേര്‍ന്ന അനൗപചാരിക യോഗത്തിലാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ഭാരവാഹികളെ മമ്മൂട്ടി തന്റെ നിലപാട് അറിയിച്ചത്. മുമ്പ് തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയത് എല്ലാവരും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ അതിന് പൊതുസമൂഹത്തിന്റെ മുഴുവന്‍ എതിര്‍പ്പ് നേരിടേണ്ടി വന്നത് താനാണെന്നും അതിനാല്‍ വീണ്ടും പൊല്ലാപ്പുകള്‍ ഏറ്റെടുക്കേണ്ട കാര്യം ഇല്ലെന്നും മമ്മൂട്ടി അറിയിച്ചു. ജനംപലതും പറയും അവരുടെ ചെലവിലല്ല സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു പറഞ്ഞു. ടിക്കറ്റെടുത്ത് സിനിമ കാണുന്ന ജനംപറയുന്ന ചില കാര്യങ്ങള്‍ തള്ളിക്കളയാനാകില്ലെന്ന് മമ്മൂട്ടി അറിയിച്ചു.
മമ്മൂട്ടിയെ അനുനയിപ്പിക്കാന്‍ മോഹന്‍ലാലും സംഘവും
മമ്മൂട്ടിയുടെ നിലപാട് അറിഞ്ഞ് മോഹന്‍ലാലും സിദ്ധിഖും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അദ്ദേഹത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് അംഗമായി തുടരാമെന്ന് അദ്ദേഹം സമ്മതിക്കുകയായിരുന്നു. ജനറല്‍ബോഡിയില്‍ താന്‍ പങ്കെടുക്കാതിരുന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ വിവാദമാകുമെന്ന് മനസിലാക്കിയ മമ്മൂട്ടി യോഗത്തിനെത്തുകയായിരുന്നു. സംഘടനയില്‍ ഭിന്നത രൂക്ഷമാണെന്നും അത് പരിഹരിക്കാനാവില്ലെന്നും മമ്മൂട്ടിക്ക് വ്യക്തമായി അറിയാമെന്ന് ഒരു മുതിര്‍ന്ന നടന്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. മമ്മൂട്ടിയും മോഹന്‍ലാലുമൊന്നും ഒരു തരത്തിലുമുള്ള അന്യായങ്ങള്‍ക്കും പരസ്യമായി കൂട്ട് നില്‍ക്കാറില്ല. സംഘടന മുന്നോട്ട് കൊണ്ടുപോകാന്‍ ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയുമായിരുന്നു ഇരുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടിയോ മോഹന്‍ലാലോ തലപ്പത്ത് എത്താതെ സംഘടന കൊണ്ട് പോകാനാകില്ല
മമ്മൂട്ടി ഭാരവാഹിത്വം ഒഴിയുമെന്ന് വ്യക്തമായതോടെ മോഹന്‍ലാല്‍ പ്രസിഡന്റ് ആകണമെന്ന് മുതിര്‍ന്ന നടന്‍മാര്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടു. അതിന് മോഹന്‍ലാല്‍ സമ്മതിച്ചു. കാരണം എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ പരിഹരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും അല്ലാതെ മറ്റാരും ഇല്ലെന്നത് കൊണ്ടാണ്. സര്‍ക്കാരുമായി ഏറ്റവും അടുത്തബന്ധമുള്ള മമ്മൂട്ടിക്ക് പലപ്പോഴും അമ്മയിലെ പ്രശ്‌നങ്ങള്‍ തലവേദനയായി. ദിലീപിനെ പൊലീസ് ചോദ്യം ചെയ്ത വേളയിലും അറസ്റ്റ് ചെയ്തപ്പോഴും പല താരങ്ങളില്‍ നിന്നും മമ്മൂട്ടിക്ക് ഒരുപാട് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. അവസാനം പൊതുസമൂഹത്തിന്റെയും യുവതാരങ്ങളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടിയുടെ വീട്ടില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.
ദിലീപ് പ്രശ്‌നത്തിലും മമ്മൂട്ടിയെ കരുവാക്കി
ദിലീപിനെ പുറത്താക്കിയ തീരുമാനം എടുത്ത ശേഷം അത് മമ്മൂട്ടിയില്‍ മാത്രം ഒതുക്കാനാണ് സംഘടനയിലെ ചിലര്‍ ശ്രമിച്ചത്. അങ്ങനെയാണ് ദിലീപ് മമ്മൂട്ടിയുമായി പിണങ്ങിയത്. ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മമ്മൂട്ടിയെ കാണാനോ, മമ്മൂട്ടി ദിലീപിനെ കാണാനോ മുതിര്‍ന്നില്ല. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും മറയാക്കി നിര്‍ത്തിയാണ് ചിലര്‍ തങ്ങളുടെ അജണ്ട അമ്മയില്‍ കുറേ കാലങ്ങളായി നടപ്പാക്കിക്കൊണ്ടിരുന്നത്. വിവാദങ്ങളുണ്ടാകാത്തതിനാല്‍ ഇരുവരും അതുമായി അഡ്ജസ്റ്റ് ചെയ്ത് പോരുകയായിരുന്നു. എന്നാല്‍ എല്ലാ സീമകളും ലംഘിക്കപ്പെടുന്നെന്ന് മനസിലാക്കിയതോടെയാണ് മമ്മൂട്ടി സംഘടന വിടാന്‍ തീരുമാനിച്ചത്. മമ്മൂട്ടിയുടെ നിലപാട് തന്നെയാണ് പല താരങ്ങള്‍ക്കും ഉള്ളത്. അതുകൊണ്ട് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തില്‍ കൊച്ചിയിലുണ്ടായിരുന്ന പല നടന്‍മാരും നടികളും പങ്കെടുക്കാതിരുന്നത്.
https://www.facebook.com/Malayalivartha


























