ദിലീപിന് ഇന്ന് നിർണായക ദിനം ; കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. നടിയെ അക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയാണ് വിചാരണ കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നത്. പോലീസ് കോടതിയില്‍ ഹാജരാക്കിയ തെളിവുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന വാദമാണ് ദിലീപ് പ്രധാനമായും ഉന്നയിക്കുന്നത്.
തെളിവുകളില്‍ നടന്ന കൃത്രിമം വിശദമാമായി പരിശോധിക്കണം എന്നും ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസിലെ പ്രധാന തെളിവായ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ കേസിലെ പ്രധാന പ്രതിയാ പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തി എന്ന് പറയപ്പെടുന്ന ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെടുന്നത്. ദൃശ്യങ്ങളില്‍ എഡിറ്റിങ്ങ് നടന്നിട്ടുണ്ടെന്നും ദിലീപ് ഉന്നയിക്കുന്നു. തെളിവില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ടുമെന്നുമാണ് ദിലീപിന്റെ വാദം. അതിനാല്‍ ദൃശ്യങ്ങളും മറ്റ് തെളിവുകളും വിശദമായി പരിശോധിക്കാന്‍ വിട്ടുതരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപിന്റെ ഹര്‍ജി.
കൂടുതൽ അറിയാൻ വീഡിയോ കാണു ...
https://www.facebook.com/Malayalivartha


























