സ്ത്രീത്വത്തെ അപമാനിച്ചതിന് തരികിട സാബുവിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തക ലസിത പാലക്കല്‍ സമരം നടത്തുമ്പോള്‍ തരികിട സാബു തരികിട കാട്ടി മോഹന്‍ലാലിന്റെ ബിഗ് ബോസില്‍; 100 ദിവസം കഴിഞ്ഞ് തുറന്ന് വിടുന്ന ബിഗ്‌ബോസില്‍ സാബു സുരക്ഷിതന്‍; ഒരാഴ്ചയ്ക്കിടെ സാബുവിനെ പിടികൂടുമെന്ന് പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് തരികിട സാബുവിനെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ ബിജെപി പ്രവര്‍ത്തക ലസിത പാലക്കല്‍ സമരം നടത്തുമ്പോള്‍ തരികിട സാബു തരികിട കാട്ടി മോഹന്‍ലാലിന്റെ ബിഗ് ബോസില്‍ കഴിയുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കിടെ സാബുവിനെ പിടികൂടുമെന്ന് പോലീസിന്റെ ഉറപ്പിന്‍മേല്‍ പാനൂര്‍ സി.ഐ.ഓഫീസിന് മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. ഒരാഴ്ചക്കുള്ളില്‍ കേസിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന സി.ഐയുടെ ഉറപ്പിന്മേലാണ് ഒരു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്.
എന്നാല്‍ മുംബൈയിലെ ഫിലിം സിറ്റിയിലെ ബിംഗ്‌ബോസിലെ മത്സരാര്‍ത്ഥിയായ സാബുവിനെ പോലീസ് എങ്ങനെ പൊക്കുമെന്ന് അറിയില്ല. 100 ദിവസം സാബുവിനെ ഉള്‍പ്പെടെ മോഹന്‍ലാല്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഏഷ്യാനെറ്റിന്റെ സെറ്റില്‍ കയറി സാബുവിനെ എങ്ങനെ അറസ്റ്റ് ചെയ്യും.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തി 354 എ വകുപ്പ് പ്രകാരമായിരുന്നു തരികിട സാബുവിനെതിരെ കേസെടുത്തത്. എന്നാല്‍ അതിന് ശേഷം യാതൊരു നടപടിയുമുണ്ടായില്ല. ഒരേതരം കേസുകളില്‍ തന്നെ പോലീസ് പക്ഷപാതിത്വം കാണിക്കുന്നുവെന്നും സാബുവിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ലസിതയുടെ പ്രതിഷേധം.
ലസിതയുടെ കുത്തിയിരിപ്പ് പ്രതിഷേധത്തിന് പിന്തുണയുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബുവും സ്‌റ്റേഷനിലെത്തി. ഇടത് അനുകൂലികളായ സ്ത്രീകള്‍ക്ക് മാത്രമാണ് ഇവിടെ നീതി ലഭിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് തരികിട സാബുവിനെതിരെ ഒരാഴ്ചക്കുള്ളില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. അതേസമയം ഒരാഴ്ചക്കുള്ളില്‍ കേസില്‍ നടപടിയായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് ഇരുവരും പറഞ്ഞു.
https://www.facebook.com/Malayalivartha


























