Widgets Magazine
28
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൻ ത ചുഴലിക്കാറ്റിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ സംസ്ഥാനങ്ങളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകി: അതീവ ജാഗ്രത; ചുഴലിക്കാറ്റ് കരകയറിയാൽ കേരളത്തിൽ ഉൾപ്പെടെ സംഭവിക്കുന്നത്...


12 വർഷം തെരുവിൽ യാചിച്ചു; കണ്ടെത്തിയത് ലക്ഷങ്ങൾ! സ്ത്രീക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ എന്ന് സൂചന: ചികിത്സയ്ക്ക് വേണ്ടിയുള്ള ഏർപ്പാടുകളൊരുക്കി അധികൃതർ...


പരിപാടിയിൽ പങ്കെടുക്കരുതെന്ന നിർദേശം പാർട്ടി തന്നിട്ടില്ല; രേഖാമൂലമോ വിളിച്ചറിയിക്കുകയോ ചെയ്തിട്ടില്ല: ബിജെപിയെ വെട്ടിലാക്കി പ്രമീള ശശിധരൻ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കടുത്ത നടപടി എടുക്കുന്നത് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം: ബിജെപി ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ സംരക്ഷിക്കുമെന്ന് പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി...


സ്വർണ വില കുറഞ്ഞു..ഒക്ടോബർ 25 ശനിയാഴ്ച വില വർധിച്ചതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്... സ്വർണം വാങ്ങാൻ ആവേശമാവുന്നു..


സ്കൂട്ടർ ഇന്നോവ കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

നടിമാര്‍ക്കെതിരെ മലയാള സിനിമ കാണിക്കുന്ന അവഗണനയെ കുറിച്ച് രശ്മി നായര്‍

28 JUNE 2018 11:37 PM IST
മലയാളി വാര്‍ത്ത

സിനിമാനടികളെ തെറിവിളിക്കാനും ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ലൈസെന്‍സ് ആരാണിവര്‍ക് നല്‍കുന്നതെന്ന് രശ്മി നായര്‍. മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി പ്രവര്‍ത്തിച്ച ഒരു പ്രശസ്തയായ പെണ്‍കുട്ടിയെ, നടുറോഡില്‍ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ ആരാധക ക്രിമിനല്‍ കൂട്ടം എന്തും ചെയ്യാനായി കൂടെയുള്ളതുകൊണ്ടും പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാണ്. നടിമാര്‍ക്കെതിരെ താരസംഘടന കാണിച്ച അവഗണയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് രശ്മി നായര്‍

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം ഇങ്ങനെ:

സമൂഹത്തില്‍ ഭീകരത പടര്‍ത്തി എതിര്ശബ്ദങ്ങളെ ഇല്ലാതാക്കുക എന്നതാണ് ഭീകരവാദത്തിന്റെ അടിസ്ഥാന പ്രമാണം. മലയാള സിനിമയിലും കുറെ കാലമായി നടക്കുന്ന കാര്യമിതാണ്. ഭീഷണി, കായികമായി ഉപദ്രവിക്കുക, സൈബര്‍ ആക്രമണം നടത്തുക തുടങ്ങി അനേകം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഒരു ഭീകരാന്തരീക്ഷം സൃഷ്ടികുകയും, സിനിമ എന്ന ജനപ്രിയകലയോട് ജനങ്ങള്‍ക്കുള്ള നിഷ്‌കളങ്കമായ സ്‌നേഹവും ആരാധനയും ഉപയോഗിച്ച് ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഗുണ്ടാ സംഘം രൂപീകരിക്കുകയും അവര്‍ ഈ താരങ്ങള്‍ക്കുവേണ്ടി ആക്രമങ്ങള്‍ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എതിര്‍പക്ഷത്തെ, പ്രത്യേകിച്ച് സ്ത്രീകളെ നിശ്ശബ്ദരാക്കുകയുമാണ് ഈ തന്ത്രം.

2002 മുതല്‍ മലയാള സിനിമയിലും തെന്നിന്ത്യന്‍ സിനിമകളിലും സജീവമായി പ്രവര്‍ത്തിച്ച ഒരു പ്രശസ്തയായ പെണ്‍കുട്ടിയെ, നടുറോഡില്‍ ആക്രമിക്കാനുള്ള ധൈര്യം കിട്ടുന്നത് ഈ ആരാധക ക്രിമിനല്‍ കൂട്ടം എന്തും ചെയ്യാനായി കൂടെയുള്ളതുകൊണ്ടും പണവും സ്വാധീനവും ഉള്ളതുകൊണ്ടുമാണ്. എല്ലാ ദുഷ്ട്ടപ്രവര്‍ത്തികളും ചെയ്യാന്‍ ഇവര്‍ക്ക് ശക്തിയാകുന്നത് സിനിമ എന്ന കലയോടുള്ള നമ്മുടെ ജനങളുടെ നിഷ്‌കളങ്കമായ സ്‌നേഹത്തെ മുതലെടുത്തുകൊണ്ടാണ്.
ഒരഭിപ്രായം പറഞ്ഞെന്ന ' കുറ്റത്തിന് ' പാര്‍വതി അതിക്രൂരമായി ഈ ദുഷ്ടന്മാരാല്‍ ആക്രമിക്കപെട്ടപ്പോള്‍ മമ്മുക്ക മൗനം പാലിച്ചു, കേരളം മൗനം പാലിച്ചു. ആ ആക്രമണങ്ങളെ ഈ പെണ്‍കുട്ടികള്‍ ഒരുമിച്ചുനേരിട്ടു, ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. അഭിപ്രായങ്ങളും നിലപാടുകളും പരസ്യമായി പ്രകടിപ്പിക്കുകയും ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുകയും ചെയ്യുന്നവരുടെ സിനിമകള്‍ ആക്രമിക്കപ്പെടുന്നു. സൈബര്‍ അറ്റാക്കുകള്‍ വഴി അതിഭീകര വിഷം ചീറ്റുന്ന ഈ കൂട്ടം, നേരിട്ടാണെങ്കില്‍ കായികമായി കൈകാര്യം ചെയ്യുമെന്നും, പെണ്ണുങ്ങളെ റേപ്പ് ചെയ്യുമെന്നും ഉറപ്പാണ്. അവരത് ചെയ്യും. അത്ര മാത്രം വെറുപ്പിന്റെ അളവ് ആരാധനയുടെ പേരില്‍ അവരിലുണ്ട്.

ഇവരുടെ ലിസ്റ്റിലുള്ള ആളുകളുടെ സിനിമകളുമായോ ഇവരുമായോ സഹകരിക്കാന്‍ എല്ലാവരും പേടിക്കുന്നു. പാര്‍വതിയുടെ രണ്ടു സിനിമകള്‍, അതും പ്രിത്വിരാജുമൊത്തു വരാനിരിക്കുകയാണ്. ഈ സിനിമകളുടെ സംവിധായകരും നിര്‍മാതാക്കളും എഴുത്തുകാരും മറ്റ് അണിയറ പ്രവര്‍ത്തകരും അതിഭീകര സമ്മര്‍ദം അനുഭവിക്കുകയാണ്. പാര്‍വതിയുടെ പേരില്‍ ചിത്രം ആക്രമിച്ചുനശിപ്പിക്കും എന്ന് ഈ കൂട്ടം എപ്പോഴേ വെല്ലുവിളിച്ചു കാത്തിരിക്കുകയാണ്. പൊതുപരിപാടികളില്‍ പാര്‍വതി പങ്കെടുക്കുമ്പോള്‍ നടക്കുന്ന തെറിവിളിച്ചുള്ള കൂവല്‍ സംഗീതം പോലെ ആസ്വദിക്കുകയാണ് (താരങ്ങള്‍)?!

'സിനിമാനടികള്‍' അവരെ തെറിവിളിക്കാനും ബലാത്സംഗം ചെയ്യാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ലൈസെന്‍സ് ആരാണിവര്‍ക് നല്‍കുന്നത്? സിനിമകളെ, അതില്‍ പണിയെടുക്കുന്ന പ്രവര്‍ത്തകരെ ആക്രമിച്ചും പേടിപ്പിച്ചും ഇത്രെയും കാലം അഴിഞ്ഞാടിയ ഇവരെ ഒരു വാക്കുകൊണ്ടുപോലും തടയാത്ത സിനിമാ തൊഴിലാളികളുടെ രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടന ( ഫെഫ്ക ) അര്‍ത്ഥഗര്‍ഭമായ മൗനം തുടരുന്നു. മികച്ച എഴുത്തുകാരും സംവിധായകരും ഛായാഗ്രാഹകരും മറ്റുമുള്ള വലിയ തൊഴിലാളി പ്രസ്ഥാനമാണ് ഫെഫ്ക. ( ഒരു അഭിമുഖത്തില്‍ ഫെഫ്കയെ ' അപകീര്‍ത്തിപ്പെടുത്തി 'എന്ന കുറ്റം വിധിച്ച ഫെഫ്ക ഡിറക്ടര്‍സ് യൂണിയന്‍ ഭാരവാഹികളായ ശ്രി ജി എസ് വിജയന്‍, ശ്രി രഞ്ജി പണിക്കര്‍ എന്നിവര്‍ എന്നോട് വിശദീകരണം ചോദിക്കുകയും, അതിന് ഞാന്‍ മറുപടി കൊടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആ സംഘടനയുടെ പ്ലാറ്റഫോമില്‍ പറയാന്‍ പറ്റാത്തത്‌കൊണ്ടാണ് ഇവിടെ പറയുന്നത് ). വളരെശക്തമായ അംഗബലമുള്ള, ഒരു തൊഴിലാളി സംഘടന പോലും സിനിമയെ ഈ ആക്രമണങ്ങളില്‍ നിന്ന് തടുക്കാന്‍ മുന്നോട്ടുവരുന്നില്ല. ഫെഫ്കയുടെ നേതാവും ' ഇടതുപക്ഷ ' സഹയാത്രികനുമായ ശ്രി ബി ഉണ്ണികൃഷ്ണന്‍ കുറ്റാരോപിതനായ നടന്റെ കൂടെയാണ്. പ്രശ്‌നങ്ങളില്‍ നിഷ്പക്ഷമായി ഇടപെടേണ്ട ഒരു തൊഴിലാളി പ്രസ്ഥാനം പക്ഷം കൃത്യമായി പിടിച്ചുകഴിഞ്ഞു.

ഇനി ആരോടാണ് ഈ വലിയ വ്യവസായത്തിലെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് ഈ പെണ്കുട്ടികളും, നീതിക്കൊപ്പം നില്‍ക്കുന്ന ഞങ്ങളുടെ സിനിമകള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഞങ്ങളും പറയേണ്ടത്? രാഷ്ട്രീയ കേരളത്തോടുതന്നെ!
മനുഷ്യാവകാശ ലംഘനം, ബലാത്സംഗം, ഭീഷണി, സ്വജനപക്ഷപാതം, അക്രമം. സര്‍ഗാത്മകമായി അതിവേഗം മുന്നോട്ടുപോകുന്ന മലയാള സിനിമയെ ക്രിമിനല്‍ വിമുക്തമാക്കാന്‍, ഈ അക്രമകാരികളെ അടക്കിനിര്‍ത്താന്‍, നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംരക്ഷണവും അവര്‍ക്കവകാശപെട്ട സ്വാതന്ത്ര്യവും ലഭ്യമാക്കാന്‍ രാഷ്ട്രീയ ഇടപെടലിന് മാത്രമേ കഴിയൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദിക്ക് സ്‌നാനം ചെയ്യുന്നതിനായി വ്യാജ യമുനാനദി നിര്‍മ്മിച്ചതായി ആരോപണം  (5 hours ago)

കുമ്പളയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി  (6 hours ago)

പി.എം ശ്രീ വിഷയത്തില്‍ സി.പി.ഐയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി  (6 hours ago)

ദില്ലി ആസിഡ് ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്തു  (6 hours ago)

തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും  (6 hours ago)

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി  (7 hours ago)

അടിമാലിയിലെ മണ്ണിടിച്ചിലിന് കാരണം അശാസ്ത്രീയ മണ്ണെടുപ്പെന്ന് പരാതി  (7 hours ago)

90,000 രൂപയ്ക്ക് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍  (7 hours ago)

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി  (8 hours ago)

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (8 hours ago)

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥിയെ കൊലപ്പെടുത്തി ഫഌറ്റിലിട്ട് കത്തിച്ചു  (8 hours ago)

പിഎം ശ്രീ വിവാദത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു  (10 hours ago)

പി .എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതം  (10 hours ago)

തന്റെയും മകന്റെയും അഭിനയരംഗത്തെ അവസരം നഷ്ടപ്പെട്ടതിന് കാരണം വെളിപ്പെടുത്തി നടി  (10 hours ago)

വുമൻസ് അണ്ടർ 19 ട്വൻ്റി 20യിൽ കപ്പ് കേരളത്തിന്, ജയം ഛത്തീസ്ഗഢിനെ തകർത്ത്  (11 hours ago)

Malayali Vartha Recommends