കുമ്പസാര രഹസ്യം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി അദ്ധ്യാപികയായ യുവതിയെ ലൈംഗിക ചൂഷണം ചെയ്ത എല്ലാ വൈദികരും കുടുങ്ങും; ക്രൈംബ്രാഞ്ചിനുമുന്നില്‍ യുവതിയുടെ ഭര്‍ത്താവ് നല്‍കുന്നത് കുറ്റവാളികളെ അടപടലം പൂട്ടാനുള്ള തെളിവുകള്‍

യുവതിയെ ഭീഷണിപ്പെടുത്തു ലൈഗീക ചൂഷണത്തിനിരയാക്കിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെ ശക്തമായ തെളിവുകളുടെ ബലത്തില്‍ ക്രൈംബ്രാഞ്ച് കുടുക്കാനൊരുങ്ങുന്നു. കേസ് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കാന്‍ ഡി.ജി.പി ഉത്തരവു നല്‍കി.
വൈദികര്‍ക്കെതിരെ കുടുക്കാന്‍ വീഡിയോ ക്ലിപ്പിംഗുകളടക്കമുള്ള തെളിവുകളാണ് വീട്ടമ്മയുടെ ഭര്‍ത്താവ് ഉടന്‍ ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തയ്യാറെടുക്കുന്നത്. യുവതി കുറ്റസമ്മതം നടത്തുന്നതിന്റെ വീഡിയോ ദൃശ്യമാണ് ഭര്‍ത്താവിന്റെ പക്കലുള്ളത്. അതുമാത്രമല്ല കുറ്റസമ്മതം യുവതിയെകൊണ്ട് മുദ്രപത്രത്തില്‍ എഴുതിയും ഭര്‍ത്താവ് വാങ്ങിയിരുന്നു. ഇത് വൈദീകരെ അടപടലം പൂട്ടുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു. ഇതിന്റെ ദൃശ്യവും കൈവശമുണ്ട്. ഹോട്ടലില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടച്ചപ്പോള്‍ ലഭിച്ച ബാങ്കിന്റെ ഇ മെയില്‍ സന്ദേശം, വൈദികരുമായി ചാറ്റ് ചെയ്തതിന്റെയും കോള്‍ വിളിച്ചതിന്റെയും രേഖകള്‍ എന്നിവയും ഭര്‍ത്താവിന്റെ പക്കലുണ്ട്. സഭയെ വിശ്വസിക്കാനാവാത്തതിനാല്‍ ഇതിന്റെയൊന്നും യഥാര്‍ത്ഥ തെളിവുകള്‍ സഭയുടെ അന്വേഷണ കമ്മിഷനു മുന്നില്‍ നല്‍കിയിട്ടില്ല.
തെളിവുകളുടെയെല്ലാം ഒറിജിനല്‍ പൊലീസിന് ഭര്‍ത്താവ് കൈമാറും. ദേശീയ വനിതാകമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവം അന്വേഷണിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ വി.എസ്.അച്യുതാനന്ദനും ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കുറ്റവാളികളായ വൈദീകര്‍ സഭയില്‍ തുടരുന്നത് അപകമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി വിശ്വാസികളും രംഗത്തുവന്നിരുന്നു
https://www.facebook.com/Malayalivartha



























