രാജിവെച്ച നടിമാര്‍ കുഴപ്പക്കാരെന്ന് ഗണേഷ്‌കുമാര്‍, വിവാദങ്ങളില്‍ അമ്മയ്‌ക്കെതിരെ പ്രതികരിച്ച രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഗണേഷ്‌കുമാര്‍ അധിക്ഷേപിച്ചു

അമ്മയില്‍ നിന്ന് രാജിവെച്ച റിമകല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, രമ്യാനമ്പീശന്‍, ഭാവന എന്നിവര്‍ സ്ഥിരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്ന് വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച വാട്‌സ് ആപ് വോയ്‌സ് സന്ദേശത്തിലാണ് നടിമാര്‍ക്കെതിരെ ഗണേഷ് കുമാര്‍ വിമര്‍ശനമുന്നയിച്ചത്. എന്നാല്‍ അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഏത് സിനിമയിലാണ് അഭിനയിക്കുന്നതെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു. ഇടവേളക്ക് ശേഷം ജനറല്‍ സെക്രട്ടറി ഏത് സിനിമയിലാണ് അഭിനയിച്ചത്. അദ്ദേഹത്തെ അനുസ്മരിക്കാനാണ് ഓരോ സിനിമയ്ക്കും പത്ത് മിനിറ്റ് ഇടവേള നല്‍കുന്നതെന്ന് സോഷ്യല്‍ മീഡിയ ട്രോളുന്നത്.
വിവാദങ്ങളില്‍ അമ്മയ്‌ക്കെതിരെ പ്രതികരിച്ച രാഷ്ട്രീയക്കാരെയും മാധ്യമങ്ങളെയും ഗണേഷ്‌കുമാര്‍ അധിക്ഷേപിക്കുന്നുണ്ട്. രാജി വെച്ച നടിമാര്‍ അമ്മ സംഘടിപ്പിക്കുന്ന സ്‌റ്റേജ്‌ഷോയില്‍ പങ്കെടുക്കാറില്ലെന്നും ഗണേഷ് കുമാര്‍ ആരോപിക്കുന്നു. ഒരു പ്രമുഖ വാര്‍ത്താ ചാനലാണ് വിവാദ ഓഡിയോ പുറത്തു വിട്ടത്. അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. അതിനാല്‍ പൊതുജന പിന്തുണ ആവശ്യവുമില്ല. ജനങ്ങളുടെ കൈയടി വാങ്ങാനുള്ള സംഘടനയല്ല്. രാഷ്ട്രീയക്കാര്‍ നടത്തിയ പ്രസ്താവനകള്‍ ചാനലുകളില്‍ പേര് വരാന്‍ വേണ്ടി മാത്രമാണ്. പത്രവാര്‍ത്തയും ഫേസ്ബുക്കും കണ്ട് നമ്മള്‍ പേടിക്കരുത്. വാര്‍ത്തകള്‍ രണ്ടു ദിവസംകൊണ്ട് അടങ്ങുമെന്നും ഗണേഷ്‌കുമാര്‍ ജനറല്‍ സെക്രട്ടറിക്ക് അയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നു.
ദിലീപിനെ തിരിച്ചെടുക്കാന്‍ കരുനീക്കിയത് ഗണേഷും മുകേഷും ചേര്‍ന്നാണ്. അതിന് പഴി കേള്‍ക്കേണ്ടി വന്നത് മോഹന്‍ലാലും. തന്റെ വീടിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചതില്‍ മോഹന്‍ലാലിന് പ്രയാസമുണ്ട്. താന്‍ സ്വയം എടുത്ത തീരുമാനമായിരുന്നില്ല ദിലീപിനെ തിരിച്ചെടുക്കല്‍ എന്ന് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ച പലരെയും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















