ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ചരിത്രം കുറിച്ച ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് ഒഡീഷ സര്‍ക്കാരിന്റെ 1.5 കോടി

ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ചരിത്രം കുറിച്ച ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് ഒഡീഷ സര്‍ക്കാരിന്റെ പരിതോഷികം. 1.5 കോടി രൂപയാണ് സര്‍ക്കാര്‍ പരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നവീന്‍ പട്നായിക്കാണ് സമ്മാനം പ്രഖ്യാപിച്ചത്.
വനിതകളുടെ 100 മീറ്ററിലാണ് ദ്യുതി വെള്ളി മെഡല്‍ നേടിയത്. 11.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ദ്യുതി മെഡല്‍ നേടിയത്. ബഹ്റിന്റെ എഡിഡിയോംഗ് ഒഡിയോംഗിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. 11.30 സെക്കന്‍ഡില്‍ എഡിഡിയോംഗ് സ്വര്‍ണത്തിലേക്കു കുതിച്ചെത്തി.
https://www.facebook.com/Malayalivartha
























