ഗോധ്ര ട്രെയിന്‍ തീവയ്‌പ് കേസില്‍ രണ്ട് പേര്‍ക്ക് ജീവപര്യന്തം; മൂന്ന് പേരെ വെറുതെ വിട്ടു

2002ലെ ഗോധ്ര ട്രെയിന്‍ തീവയ്‌പ് കേസില്‍ രണ്ട് പേര്‍ക്ക് അഹമ്മദബാദിലെ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. മൂന്ന് പേരെ വെറുതെ വിട്ടു. ഫാറൂഖ് ഭാന, ഇമ്രാന്‍ ഷേരു എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഇരുവര്‍ക്കുമെതിരെ ഗൂഢാലോചനക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. ഹുസൈന്‍ സുലൈമാന്‍ മോഹന്‍, കസം ഭമേദി, ഫാറൂഖ് ധാന്തിയ എന്നിവരെയാണ് വെറുതെ വിട്ടത്. 2015ലും 16ലുമായി അറസ്റ്റിലായ അഞ്ചു പേരെയും സബര്‍മതി സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ വിചാരണ നടത്തി വരികയായിരുന്നു.
നേരത്തെ ഈ കേസിലെ പതിനൊന്ന് പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍ണമെന്ന് വിധിച്ച കോടതി ക്രമസമാധാനം നിലനിറുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും നിരീക്ഷിച്ചിരുന്നു. എന്നാല്‍,
നേരത്തേ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട 20 പേരുടെ ശിക്ഷ ശരിവച്ചിട്ടുമുണ്ട്. ഇതോടെ ഗോധ്ര സംഭവത്തില്‍ കുറ്റക്കാരായ 31 പേരുടെയും ശിക്ഷ ജീവപര്യന്തമായി.
2002 ഫെബ്രുവരി 27ന് സബര്‍മതി എക്സ്‌പ്രസില്‍ അയോദ്ധ്യയില്‍ നിന്ന് മടങ്ങിവരികയായിരുന്ന തീര്‍ത്ഥാടകര്‍ക്കു നേരെയായിരുന്നു ഒരു സംഘം ഗോധ്രയില്‍ അക്രമം അഴിച്ചുവിട്ടത്. എസ് - 6 കോച്ച് തീവച്ചു. 59 യാത്രക്കാര്‍ വെന്തു മരിച്ചു. ഗോധ്ര സംഭവത്തെ തുടര്‍ന്ന് ഗുജറാത്തില്‍ നടന്ന കലാപത്തില്‍ ആയിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























