പ്രണാബ് മുഖർജിക്ക് പിന്നാലെ ആർഎസ്എസ് ചടങ്ങിലേക്ക് രാഹുൽ ഗാന്ധിയെ അതിഥിയായി ക്ഷണിച്ചേക്കുമെന്നു സൂചന; ചർച്ചയിലേക്ക് ക്ഷണിക്കേണ്ടവരുടെ പട്ടികയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും

ആർഎസ്എസ് ചടങ്ങിലേക്ക് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചേക്കുമെന്നു സൂചന. സെപ്റ്റംബറിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ രാഹുലിനെ ക്ഷണിക്കുമെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
"ഭാവിയിലെ ഇന്ത്യ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ചർച്ചയിലേക്കു രാഹുലിനു പുറമേ മറ്റു രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെയും ക്ഷണിച്ചേക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഈ പട്ടികയിൽ മുൻനിരയിലുണ്ട്. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.
ഗാന്ധി വധത്തിൽ ഉൾപ്പെടെ ആർഎസ്എസിനെ രൂക്ഷമായി എതിർക്കുന്ന രാഹുൽ ഗാന്ധി പരിപാടിയിൽ പങ്കെടുക്കുമോയെന്നു വ്യക്തമല്ല. രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ലണ്ടനിൽ ആർഎസ്എസിനെ മുസ്ലിം ബ്രദർഹുഡുമായി താരതമ്യം ചെയ്ത് സംസാരിച്ചിരുന്നു. ജൂണിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി നാഗ്പൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതും വിവാദമായി.
https://www.facebook.com/Malayalivartha
























