കേരളത്തിലുണ്ടായ പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും

കേരളത്തിലുണ്ടായ പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എജ്യുക്കേഷന്‍ അറിയിച്ചു. ഡിജിറ്റല്‍ മാര്‍ക്ക് ഷീറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പാസ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് നല്‍കുക. കേരളത്തിലെ 1300 സ്‌കൂളുകള്‍ സി.ബി.എസ്.ഇയുമായി അഫിലിയേറ്റ് ചെയ്തതാണ്. ഇവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് സി.ബി.എസ്.ഇ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമെന്ന് അറിയിച്ചത്. 'പരിണാം മഞ്ജുഷ' എന്ന റീപോസ്റ്ററി വഴിയാകും സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുക.
ഫല പ്രഖ്യാപന സമയത്ത് മൊബൈലില്‍ ലഭിച്ച ലോഗിന്‍ ഐ.ഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് parinam manjusha... വെബ്‌സൈറ്റില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും സി.ബി.എസ്.ഇ അറിയിച്ചു.
https://www.facebook.com/Malayalivartha
























