മോദി സർക്കാരിന് കീഴിൽ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തിയായി ഉള്ളത് 6.2 ലക്ഷം കോടി രൂപ ; സർക്കാർ പദ്ധതികളും വായ്പാപരിധി തികയ്ക്കാനുള്ള വായ്പനൽകലും കിട്ടാക്കടങ്ങൾക്കു കാരണം

മോദി സർക്കാരിന് കീഴിൽ 2015 മുതൽ 2018 വരെയുള്ള കാലയളവിൽ ബാങ്കുകളിൽ നിഷ്ക്രിയ ആസ്തിയായി ഉള്ളത് 6.2 ലക്ഷം കോടി രൂപയാണെന്ന് പാർലമെന്ററി കമ്മറ്റിയുടെ റിപ്പോർട്ട്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി വർധിക്കുന്നതിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് പാർലമെന്ററി കമ്മിറ്റിയുടെ രൂക്ഷ വിമർശനം. ബാങ്കിങ് സംവിധാനത്തിൽ മോശം വായ്പകൾ പരിശോധിക്കുന്നതിൽ റിസർവ് ബാങ്ക് പരാജയപ്പെടുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് നേതാവ് വീരപ്പമൊയ്തലി തലവനായ പാർലമെന്ററി കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ച ധനകാര്യ കമ്മിറ്റിക്ക് സമർപ്പിച്ചു. രാജ്യത്ത് കിട്ടാക്കടങ്ങൾ വർധിച്ചതിനു ബാങ്കുകളും കേന്ദ്രസർക്കാരും നിയമവ്യവസ്ഥയും ഒരുപോലെ ഉത്തരവാദികളാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്‍മാന്‍ രജ്നീഷ് കുമാർ കഴിന ദിവസം പറഞ്ഞിരുന്നു. സർക്കാർ പദ്ധതികളും വായ്പാപരിധി തികയ്ക്കാനുള്ള വായ്പനൽകലും കിട്ടാക്കടങ്ങൾക്കു കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടി കാട്ടി.
https://www.facebook.com/Malayalivartha
























