തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നു, ജി.കെ.വാസന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നു. മുന്‍ കേന്ദ്ര മന്ത്രി ജി.കെ.വാസന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപവല്‍ക്കരിക്കും. എഐസിസിയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി. തിരുച്ചിറപ്പള്ളിയിലെ പൊതുയോഗത്തില്‍ വച്ച് പാര്‍ട്ടിയുടെ പേരും കൊടിയും പിന്നീട് പ്രഖ്യാപിക്കും.
തമിഴ്‌നാട്ടിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി സൃഷ്ടിച്ച് മുതിര്‍ന്ന നേതാവ് ജി.കെ. വാസന്റെ നേതൃത്വത്തിലുള്ളവര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച സംസ്ഥാന അധ്യക്ഷസ്ഥാനം രാജി വെച്ച ബി.എസ്. ജ്ഞാനദേശികനെ വാസന്‍ പിന്തുണച്ചിരുന്നു. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനെതിരെ അദ്ദേഹം പരസ്യമായി പ്രതിഷേധവും നടത്തിയിരുന്നു.
വാസന്റെ പിതാവായ ജെ.കെ.മൂപ്പനാര്‍, പ്രമുഖ നേതാവ് കാമരാജ് തുടങ്ങിയ സംസ്ഥാനത്തെ നേതാക്കളുടെ പാരമ്പര്യം ഹൈക്കമാന്‍ഡ് മറക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങളില്‍ പ്രധാനപ്പെട്ടത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ കോണ്‍ഗ്രസിന് കേവലം അഞ്ച് സീറ്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























