റെയില്‍വേ നിരക്ക് കൂട്ടാന്‍ സാധ്യത

റെയില്‍വേ നിരക്ക് കൂട്ടാന്‍ സാധ്യത. ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന റെയില്‍വേ ബജറ്റിനുമുന്നോടിയായാണ് നിരക്ക് കൂട്ടുന്നതെന്ന് സൂചന.സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കുറച്ചു ഭാരം ജനങ്ങളും വീതം വച്ചെടുക്കേണ്ടി വരുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അടുത്തിടെ ഒരു ചടങ്ങില്‍ സൂചിപ്പിച്ചിരുന്നു. നിരക്ക് വര്‍ധനയ്ക്കു മുന്‍പുതന്നെ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുമെന്നും സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റെയില്‍വേയുടെ പ്രഖ്യാപിത നയമനുസരിച്ച് വര്‍ഷത്തില്‍ രണ്ടു തവണ നിരക്കുകള്‍ കൂട്ടാം. കഴിഞ്ഞ ജൂണില്‍ റെയില്‍വേ യാത്രാനിരക്കില്‍ വര്‍ധന വരുത്തിയില്ല. പകരം ടിക്കറ്റ് അനുബന്ധ നിരക്ക് 4.2 ശതമാനവും ചരക്കുകൂലി 1.4 ശതമാനവും ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഇന്ധനവില നാലു ശതമാനം വര്‍ധിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിരക്ക് കൂട്ടാന്‍ റെയില്‍വേ ആലോചിക്കുന്നതെന്ന് റയില്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























