ലഹരി ഉപയോഗമാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് നരേന്ദ്ര മോഡി

ലഹരി ഉപയോഗമാണ് സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയല്ല ലഹരിക്കെതിരെയാണ് യുദ്ധം ചെയ്യേണ്ടത്. ലഹരി ഉപയോഗിക്കില്ലെന്ന് പറയാനുള്ള ധൈര്യം പൊതുസമൂഹത്തിനുണ്ടാകണമെന്നും മോദി പറഞ്ഞു. ആകാശവാണിയില്‍ സംപ്രേക്ഷണം ചെയ്ത \'മന്‍ കി ബാത് എന്ന റേഡിയോ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
മയക്കുമരുന്നിനുവേണ്ടി ചെലവഴിക്കുന്ന പണം എങ്ങോട്ടേക്കാണ് പോകുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ആ പണം മയക്കുമരുന്നു മാഫിയകളുടെയും തീവ്രവാദികളുടെയും കൈകളിലേക്കാണ് ചെല്ലുന്നത്. ഈ പണം ഉപയോഗിച്ച് അവര്‍ വാങ്ങിക്കുന്ന ബുള്ളറ്റുകള്‍ കൊണ്ടാണ് രാജ്യം കാക്കുന്ന നമ്മുടെ ജവാന്‍മാര്‍ വെടിയേറ്റു വീഴുന്നത്. മാത്രമല്ല ഈ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും മോഡി പറഞ്ഞു.
ലഹരി മുക്തമായ ഇന്ത്യയാണ് എന്റെ സ്വപ്നം. ലഹരിമുക്ത ഭാരതത്തിനായുള്ള പ്രചാരണത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും പങ്കാളികളാവണം. ലഹരിക്കെതിരായ പ്രചാരണത്തില്‍ പങ്കുചേരാന്‍ പ്രശസ്തരെയും ക്ഷണിക്കുന്നതായി മോഡി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























