ജയ്പൂരിനടുത്ത് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചു വാഹനങ്ങള്‍ കത്തി; മരണം 10 ആയി

ദേശീയ പാതയില്‍ വാതക ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം പത്തായി. ഗുരുതരമായി പൊള്ളലേറ്റ പന്ത്രണ്ടു പേരില്‍ രണ്ടു പേര്‍ അത്യാസന്നനിലയില്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
ബൈക്ക് കയറ്റിയ ട്രക്ക്, ടാങ്കറിനു പിന്നില്‍ വന്നിടിച്ചതാണ് ദുരന്തത്തിനു വഴിവച്ചത്. ഇടിയുടെ ആഘാതത്തില്‍ വാതകം ചോര്‍ന്നു കത്തി പൊട്ടിത്തെറിച്ചു. സമീപത്തു കൂടി സഞ്ചരിച്ചിരുന്ന ഏഴു വാഹനങ്ങളിലേക്കു തീ പടര്‍ന്നു.
ഇവയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ജയ്പൂരില്‍നിന്ന് മുപ്പതു കീലോമീറ്റര്‍ അകലെ ദീല്‍പുര്‍ ഗ്രാമത്തിനടുത്ത് ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പൊട്ടിത്തെറിച്ച ചീളുകള്‍ ഗ്രാമത്തിലെ ക്ഷേത്രത്തിലും കടകളിലും പതിച്ചു. ബൈക്ക് കയറ്റിയ ട്രക്ക് പൂര്‍ണമായി കത്തിനശിച്ചു.
https://www.facebook.com/Malayalivartha


























