സായിപ്പിന്റെ കാലത്തെ കവാത്തു മറക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം

ബ്രിട്ടീഷുകാരുടെ സമയത്തെ ചില സേനാനിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റിയെഴുതുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര പൊലീസ് സേനകള്‍ക്കും വകുപ്പുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബ്രിട്ടിഷ് ഭരണകാലത്തേതു പോലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അകമ്പടി സേവിക്കുന്ന പതിവ് അവസാനിപ്പിക്കണമെന്നു കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണു കത്തയച്ചത്.
ഉല്‍പാദനക്ഷമമായ ജോലികളില്‍ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ ഏര്‍പ്പെടണമെന്നും കത്ത് നിര്‍ദേശിക്കുന്നു. ബ്രിട്ടിഷുകാര്‍ക്ക് അവരുടെ ശക്തി പ്രകടിപ്പിക്കാന്‍ ഇത് ആവശ്യമായിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ഓഫിസര്‍മാര്‍ നമ്മുടെ സഹോദരങ്ങളാണ്.
ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രത്യേക താല്‍പര്യ പ്രകാരമാണു നിര്‍ദേശം നല്‍കിയത്.ഇതേത്തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ യോഗങ്ങളിലും മറ്റും അനുഗമിക്കുന്ന പതിവ് ഉടന്‍ അവസാനിപ്പിക്കണമെന്നു കാണിച്ചു വിവിധ സേനകളും വകുപ്പുകളും കര്‍ശന നിര്‍ദേശം നല്‍കി.
ഡയറക്ടര്‍ ജനറല്‍, കമ്മിഷണര്‍ തുടങ്ങിയ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ഔദ്യോഗികയാത്രകളിലും യോഗങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥനെ അനുവദിക്കൂ. ഐബി, ബിഎസ്എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേന, എസ്എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ്, ദേശീയ രഹസ്യാന്വേഷണ ഏജന്‍സി തുടങ്ങി ഒട്ടേറെ വിഭാഗങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തു ലഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























