ഹിന്ദു സംഘടനയുടെ മതപരിവര്‍ത്തന ക്യാമ്പിന് പോലീസ് അനുമതി നിഷേധിച്ചു

ധര്‍മ്മ ജാഗരണ്‍ സമന്വയിന്റെ (ഡി.ജെ.എസ്) ആഭിമുഖ്യത്തില്‍ ഡിംസബര്‍ 25ന് നടത്താനിരുന്ന മതപരിവര്‍ത്ത ക്യാമ്പിന് ഉത്തര്‍പ്രദേശ് പോലീസ് അനുമതി നിഷേധിച്ചു. പോലീസ് നിര്‍ദേശം പാലിക്കാതെ ക്യാമ്പ് നടത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് ഡി.ഐ.ജി മോഹിത് അഗര്‍വാള്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ക്യാമ്പിനെതിരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. ആഗ്രയില്‍ 57 മുസ് ലിം മതവിശ്വാസികളെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം ചെയ്തതിന് സംഘടനക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വീടും ബിപിഎല്‍ റേഷന്‍കാര്‍ഡും ഇവര്‍ക്ക് ഡിജെഎസ് വാഗ്ദാനം ചെയ്തിരുന്നു.
പോലീസ് നടപടിക്കതെിരെ ബജ്‌റഗ് ദള്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. \' ഖര്‍വാപസി\' എന്ന പേരിലാണ് മറ്റുമതങ്ങളിലേക്ക് മാറിയവരെ തിരികെ ഹിന്ദുമതത്തിലേക്ക് മാറ്റുന്നതിനായി ഡിജെഎസ് ക്യാമ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























