പേരിനെ അര്‍ഥവര്‍ത്താക്കിയ പോരാളി; ശത്രുവിന്റെ പിടിയില്‍നിന്നും ഒരു പോറൽപോലും ഏൽക്കാതെ മാതൃരാജ്യത്തു തിരിച്ചെത്തുന്ന ധൈര്യത്തിന്റെ പേര് അഭിനന്ദ് വര്‍ത്തമാന്‍; അഭിനന്ദിനെ പാകിസ്ഥാന്‍ മോചിപ്പിക്കുന്നു

അഭിനന്ദന്‍ വര്‍ധമാനെ ഒന്നും ചെയ്യാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല അതു തന്നെ ഒരു യഥാര്‍ഥ പട്ടാളക്കാരന്റെ വിജയമാണ്. ശത്രുവിന്റെ പിടിയില്‍നിന്നും പോറലേല്‍ക്കാതെ മാതൃരാജ്യത്തു തിരിച്ചെത്തുന്ന ധൈര്യത്തിന്റെ പേര് അതാണ് അഭിനന്ദ് വര്‍ത്തമാന്‍. ഇന്ത്യക്കാര്‍ ഒരേ മനസ്സോടെ ഇന്നു കാണാനും കേള്‍ക്കാനും കൊതിക്കുന്ന വലിയ വാര്‍ത്ത അഭിനന്ദിനെ പാകിസ്ഥാന്‍ മോചിപ്പിക്കുന്നു. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികന്‍. ഇന്ത്യയുടെ ഹൃദയാഭിമാനത്തിന്റെ കൊടിയുയര്‍ത്തിയാണ് അഭിനന്ദന്‍ വര്‍ധമാന്‍ എന്ന സൈനികന്‍ ഇന്ന് വാഗാ അതിര്‍ത്തി കടക്കുക. പാക്കിസ്ഥാന്റെ മണ്ണില്‍, അവരുടെ സേനാത്തലവന്മാര്‍ക്കു മുന്നില്‍ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാന്‍ഡറിനെ വീട്ടിലേക്കു മടങ്ങുന്ന സ്വന്തം കുടുംബാംഗത്തെ പോലെ കാത്തിരിക്കുകയാണു രാജ്യത്തെ ഓരോ കുടുംബവും.
പാക്ക് സൈന്യത്തിന്റെ കൈകളില്‍ അകപ്പെട്ടിട്ടും അഭിനന്ദന്‍ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്‌നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകുംമുന്‍പ് അഭിനന്ദന്‍ പ്രദര്‍ശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങള്‍ക്കു പോലും പുകഴ്ത്താതിരിക്കാനായില്ല. ഇന്ത്യന്‍ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാന്‍ ലക്ഷ്യമിട്ടെത്തിയ പാക്ക് പോര്‍വിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദന്‍ ശത്രു സൈന്യത്തിന്റെ പിടിയില്‍പ്പെടുന്നത്. വ്യാഴാഴ്ച വൈകിട്ട് നടന്ന സംയുക്ത വാര്‍ത്താസമ്മേളത്തില്‍ അഭിനന്ദനെ അഭിനന്ദിക്കാനും അദ്ദേഹം മോചിപ്പിക്കപ്പെടുന്നതില്‍ സന്തോഷം അറിയിക്കാനും സേനാ വക്താക്കളും ശ്രദ്ധിച്ചു.ഇന്ത്യ വീഴ്!ത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനത്തെ എതിരിട്ടത് അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനമാണെന്നു വ്യോമസേന വെളിപ്പെടുത്തി. ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തിനിടെ എയര്‍ വൈസ് മാര്‍ഷര്‍ ആര്‍.ജി.കെ.കപൂറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ 8.45 നായിരുന്നു നിയന്ത്രണ രേഖയ്ക്കു സമീപത്തെ പാക്ക് ഗ്രാമമായ ഹോറയില്‍ ഇന്ത്യന്‍ വിമാനം തകര്‍ന്നുവീണതെന്നാണു പാക്ക് മാധ്യമം ദ് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ കസ്റ്റഡിയിലുണ്ടെന്ന് അവകാശവാദവുമായി പിന്നീട് പാക്കിസ്ഥാന്‍ രംഗത്തെത്തി.
ഇതിനു പിന്നാലെ സ്ഥിരീകരണവുമായി ഇന്ത്യയും.'ബുധനാഴ്ച നടന്ന വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ എഫ്16 വിമാനങ്ങളെ വീഴ്ത്തിയത് ഇന്ത്യയുടെ മിഗ്21 വിമാനമാണ്. തുടര്‍ന്ന് എഫ്16 വിമാനം പാക്ക് അധിനിവേശ കശ്മീരിലെ നിയന്ത്രണരേഖക്കു സമീപം തകര്‍ന്നു. ഇന്ത്യയ്ക്ക് മിഗ് 21 വിമാനം നഷ്ടമായി. വിമാനത്തില്‍നിന്നു പാരച്യൂട്ടില്‍ രക്ഷപെട്ട വൈമാനികന്‍ ഇറങ്ങിയതു പാക്ക് അധിനിവേശ കശ്മീരിലാണ്. ഇവിടെ വച്ചാണ് അദ്ദേഹം പാക്ക് പട്ടാളത്തിന്റെ പിടിയിലാകുന്നത്'' വൈസ് മാര്‍ഷല്‍ പറഞ്ഞു.ഇന്ത്യന്‍ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടര്‍ന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്ത്തി. മറ്റുള്ളവയെ പിന്തുടര്‍ന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടന്‍ സ്വയം ഇജക്ട് ചെയ്ത അഭിനന്ദന്‍ പാരച്യൂട്ടില്‍ സുരക്ഷിതമായി നിലത്തിറങ്ങി.
സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവര്‍ത്തനം തുടങ്ങിയ അഭിനന്ദന്‍ പിന്നീടാണ് മിഗ് 21 ബൈസണ്‍ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും മണിക്കൂറുകള്‍ പലതു പിന്നിട്ട ശേഷമാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടന്‍ വിട്ടയയ്ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യന്‍ നിലപാട് സമ്മര്‍ദമായപ്പോള്‍ പാക്കിസ്ഥാന്‍ അയഞ്ഞു. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്നു പാക്ക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേരിട്ടാണ് പ്രസ്താവന നടത്തിയത്. സമാധാന, സൗഹൃദ നിലപാടുകളുടെ ഭാഗമായാണു മോചനമെന്നായിരുന്നു വിശദീകരണം.
മോചന വാര്‍ത്ത വന്നതോടെ അഭിനന്ദന്റെ ചെന്നൈയിലെ കുടുംബവും നാട്ടുകാരും ആഹ്ലാദത്തിലായി. താമസ സ്ഥലമായ ചെന്നൈയിലെ ഡിഫന്‍സ് കോളനിയില്‍ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും ആരവങ്ങളുയര്‍ന്നു. അഭിനന്ദന്‍ പാക്ക് ഭൂപ്രദേശത്തു വീണപ്പോള്‍ പിടികൂടിയ പാക്കിസ്ഥാന്‍കാരെ അഭിമുഖം നടത്തി ഡോണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ധൈര്യത്തില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വിമാനത്തില്‍നിന്നു പാക്ക് പ്രദേശത്ത് പാരച്യൂട്ടില്‍ ഇറങ്ങിയ അഭിനന്ദനെ റസാഖ് എന്ന പ്രദേശവാസിയാണ് ആദ്യം കാണുന്നത്.പാരച്യൂട്ട് പറന്നിറങ്ങിയ സ്ഥലത്തേക്ക് റസാഖ് ചെറുപ്പക്കാരെ കൂട്ടി എത്തുകയായിരുന്നു. എന്നാല്‍ കീഴടങ്ങാന്‍ അഭിനന്ദന്‍ കൂട്ടാക്കിയില്ല. ഓടിക്കൂടിയ യുവാക്കളോട് ഇത് ഇന്ത്യയാണോ പാക്കിസ്ഥാനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇന്ത്യയാണെന്നു ചിലര്‍ മറുപടി നല്‍കി.
പക്ഷേ, പാക്കിസ്ഥാന്‍ ആണെന്ന് മനസ്സിലായതോടെ അഭിനന്ദന്‍ ഇന്ത്യയ്ക്ക് അനുകൂലമായി ജയ് വിളിച്ചു. ഉടനെ യുവാക്കള്‍ പാക്ക് സേനയ്ക്ക് അനുകൂല മുദ്രാവാക്യം വിളിച്ചു. ഇതോടെ കയ്യിലുണ്ടായിരുന്ന പിസ്റ്റളില്‍നിന്നും അഭിനന്ദന്‍ ആകാശത്തേക്കു വെടി ഉതിര്‍ത്തു.ആള്‍ക്കൂട്ടത്തെ വിരട്ടിയോടിച്ച ശേഷം തിരിച്ച് ഇന്ത്യയിലേക്ക് ഓടാന്‍ ശ്രമിച്ചു. കൈവശമുണ്ടായിരുന്ന രേഖകള്‍ വലിച്ചുകീറി കളയാനും വെള്ളത്തില്‍ ഒഴുക്കിക്കളയാനും ശ്രമിച്ചതായും ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതിനുശേഷമാണ് സൈന്യമെത്തി അഭിനന്ദനെ കസ്റ്റഡിയിലെടുക്കുന്നത്. പാക്കിസ്ഥാന്റെ ചോദ്യം ചെയ്യലിലും തന്റെ പേരല്ലാതെ മറ്റുവിവരങ്ങളൊന്നും വിങ് കമാന്‍!ഡര്‍ അഭിനന്ദന്‍ പങ്കുവയ്ക്കാത്തതും ശ്രദ്ധേയമായി അതേ. ഇക്കാര്യം ഞാന്‍ ശരിവയ്ക്കുന്നു. എന്റെ രാജ്യത്തു മടങ്ങിപ്പോകാന്‍ സാധിച്ചാലും ഇതു ഞാന്‍ മാറ്റിപ്പറയില്ല. പാക്കിസ്ഥാന്‍ സേനയിലെ ഓഫിസര്‍മാര്‍ എന്നോടു നന്നായാണു പെരുമാറിയത്. എന്നെ പ്രദേശവാസികളില്‍നിന്നു രക്ഷിച്ച ക്യാപ്റ്റന്‍ മുതല്‍ ചോദ്യം ചെയ്തവര്‍ വരെ മാന്യമായാണു പെരുമാറിയത്. പാക്ക് സേനയുടെ പെരുമാറ്റത്തില്‍ ഞാന്‍ സന്തുഷ്ടനാണ്.
https://www.facebook.com/Malayalivartha
























