വേതനമില്ല; കപട വാഗ്‌ദ്ധങ്ങൾ നൽകി പറ്റിച്ച പ്രധാനമന്ത്രി മോദിക്കെതിരെ കേസ്; കുപിതരായി കേസ് നൽകിയത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ് നൽകി രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ തൊഴിലാളികൾ. തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള വേതനം നല്‍കാത്തതിനെ തുടർന്ന് കുപിതരായാണ് തൊഴിലാളികൾ പ്രധാനമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വേതനം നൽകാതെ കേന്ദ്ര സർക്കാർ നിമലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികൾ പരാതി നൽകിയിരിക്കുന്നത്. നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ആക്ട് (എന്‍.ആര്‍.ഇ.ജി.എ) പ്രകാരം സംഘര്‍ഷ് മോര്‍ച്ച് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് തൊഴിലാളികള്‍ പ്രധാനമന്ത്രി മോദിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള വേതനം നല്‍കാനുള്ള തുക അനുവദിച്ചിട്ടില്ലെന്നാണ് പരാതി. 9573 കോടി രൂപയാണ് ഫെബ്രുവരി വരെ നല്‍കാനുള്ളത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 116,420 വകുപ്പുകള്‍ പ്രകാരം 150 പൊലീസ് സ്റ്റേഷനുകളിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
ബുള്ളറ്റ് ട്രെയിനുകള്‍ നിര്‍മിക്കാനും, ബാങ്കുകളെ കബളിപ്പിച്ച കുത്തക കമ്പനികളുടെ കിട്ടാക്കടം എഴുതിത്തള്ളാനും ആവശ്യത്തിന് പണമുള്ള സര്‍ക്കാറിന്റെ കയ്യില്‍, കൃത്യമായി ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കാശില്ല.
ആവശ്യമായ തുക അനുവദിക്കാതെയും സമയത്ത് പണവും വേതനവും നല്‍കാതെയുമെല്ലാം പദ്ധതി നശിപ്പിക്കാനായിട്ടുള്ള മനപ്പൂര്‍വ്വമുള്ള നീക്കമാണ് കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്നത്.
കൃത്യമായി പണം അനുവദിക്കാത്തതിനാല്‍ വേതനം ലഭിക്കുന്നില്ല. അത് തൊഴിലാളികളുടെ ജീവിതത്തെ വഴിമുട്ടിക്കുന്നു . പദ്ധതിയുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് വേതനത്തെ ചൊല്ലി മോദി വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയെന്നും വേതനത്തിന്റെ കാര്യത്തില്‍ കബളിപ്പിച്ചെന്നും ഇത് എംഎന്‍ആര്‍ഇജിഎ ആക്ടിന്റെ ലംഘനമാണെന്നും കൂട്ടായ്മ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.മോദിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.
2018 ഒക്ടോബര്‍ മുതല്‍ 2019 ഫെബ്രുവരി വരെ മിക്ക സംസ്ഥാനങ്ങളിലും ഫണ്ട് കൈമാറ്റം നടന്നിട്ടില്ലെന്നും, ഇത് സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രി നരേന്ദ്ര സിങ്ങ് തോമറിന് കത്ത് നല്‍കിയതായും കുറിപ്പില്‍ പറയുന്നു.25000 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കത്ത്.
എന്നാല്‍ പ്രക്ഷോഭങ്ങളും വ്യാപകമായ വിമര്‍ശനങ്ങളും നേരിട്ടപ്പോള്‍ 6084 കോടി രൂപ അനുവദിക്കാന്‍ കേന്ദം തയ്യാറായി. എന്നാല്‍ അതില്‍ 5745 കോടി രൂപ ഒക്ടോബറിന് മുന്നേയുള്ള കടം തീര്‍ക്കാന്‍ ഉപയോഗിക്കുകയായിരുന്നു. അതിനാല്‍ മാര്‍ച്ച് വരെയുള്ള ആവശ്യങ്ങള്‍ക്ക് ഇനി പണം ഉണ്ടാകുകയില്ലെന്നും നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ആക്ട് സംഘര്‍ഷ് മോര്‍ച്ച് കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ചത്തീസ്ഗഡ്, ഗുജറാത്ത് എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിലെ തൊഴിലാളികളാണ് കേസ് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























