വ്യോമാക്രമണം ; യെദൂരപ്പക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്

കർണാടക ബിജെപി നേതാവ് യെദൂരപ്പക്കെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത് .
പാക്കിസ്ഥാനില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോദി അനുകൂല തരംഗം സൃഷ്ടിച്ചുവെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരപ്പ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെയാണിപ്പോൾ അമിത് ഷാ രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യന്‍ വ്യോമാക്രമണത്തെ യെദ്യൂരപ്പ രാഷ്ട്രീയവത്ക്കരിക്കരുത് . ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടി നേതാക്കളില്‍ നിന്ന് ഉണ്ടാവുന്നത് ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് അമിത് ഷാ ആഞ്ഞടിച്ചു.
മോദി ഭരണത്തിന് കീഴിലുള്ള ഇന്ത്യ പാക്കിസ്ഥാന് ശക്തമായ സന്ദേശം തന്നെയാണ് നല്‍കിയത്. ഇനി ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ തുടരണമെന്ന് പാക്കിസ്ഥാനാണ് ആലോചിക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
വ്യോമാക്രമണത്തിന്റെ പ്രത്യാഘാതങ്ങള്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലും പ്രകടമാകുമെന്നും 28 സീറ്റുകളുള്ള കര്‍ണാടകയില്‍ ഏകദേശം 22 സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ ഇത് മൂലം എളുപ്പത്തില്‍ സാധ്യമാകുമെന്നുമായിരുന്നു യെദ്യൂരപ്പ പറഞ്ഞത്.
എന്നാല്‍ സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞ് യെദ്യുരപ്പ രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യം ബി.ജെ.പിക്ക് അനുകൂലമാണെന്നാണ് ഞാന്‍ പറഞ്ഞത്.കുറച്ച് മാസങ്ങളായി ഇത് തന്നെയാണ് പറയുന്നതും. ഇതാദ്യമായല്ല മോദിയുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ ബി.ജെ.പി 22 സീറ്റുകള്‍ വരെ നേടുമെന്ന് താന്‍ പറയുന്നത്’. യെദ്യൂരപ്പ ട്വിറ്ററില്‍ കുറിച്ചിരുന്നു.
അതിര്‍ത്തി കടന്ന് നടത്തിയ വ്യോമാക്രമണവും ഇതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ പ്രശ്‌നങ്ങളും ബി.ജെ.പി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെയാണ് യെദ്യൂരപ്പയുടെ പ്രസ്താവന തള്ളി അമിത് ഷാ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha
























