മോനേ! നിന്റെ അച്ഛനൊരു പട്ടാളക്കാരനാണ്... അതില്‍ അഭിമാനിക്കൂ!! ഞങ്ങള്‍ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്ക് തിരിച്ചയക്കുകയാണ്... തിരിച്ചെത്തിയ അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്ബോള്‍, മോന്‍ ഒരു കാര്യം ചോദിക്കണം, മോഡിയുടെ രാഷ്ട്രീയ ക്യാംപെയ്നുവേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്ന്? അഭിനന്ദന്റെ മകനോട് പാകിസ്താന്‍ നടന്‍ ഹംസ അലി അബ്ബാസിയുടെ ട്വീറ്റ് വൈറലാകുന്നു...

അഭിനന്ദന്‍ വര്‍ദ്ധമാനെ വെള്ളിയാഴ്ച ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. രാജ്യന്തര റെഡ് ക്രോസ് സമിതിയിലൂടെയാണ് കൈമാറ്റം. അഭിനന്ദന്‍ ഇന്ന് വാഗ അതിര്‍ത്തിയിലൂടെ തിരികെയെത്തും. അതേസമയം അഭിനന്ദന്റെ മകനോട് പാകിസ്താന്‍ നടന്‍ ഹംസ അലി അബ്ബാസിയുടെ ട്വീറ്റ് വൈറലാകുകയാണ്.
'മോനേ! നിന്റെ അച്ഛനൊരു പട്ടാളക്കാരനാണ്. അതില്‍ അഭിമാനിക്കൂ. ഞങ്ങള്‍ അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്ക് തിരിച്ചയക്കുകയാണ്. തിരിച്ചെത്തിയ അദ്ദേഹത്തെ കെട്ടിപ്പിടിക്കുമ്ബോള്‍, മോന്‍ ഒരു കാര്യം ചോദിക്കണം, മോഡിയുടെ രാഷ്ട്രീയ ക്യാംപെയ്നുവേണ്ടിയുള്ള യുദ്ധവും മരണവും കൊണ്ട് എന്തെങ്കിലും കാര്യമുണ്ടോയെന്ന്? മറ്റൊരു കാര്യം കൂടി നീ ചോദിക്കണം, ജമ്മുകാശ്മീരിലെ നിന്നെപ്പോലുള്ള കൊച്ചു കുഞ്ഞുങ്ങള്‍ അവരുടെ അച്ഛനൊപ്പമുള്ള സമാധാന ജീവിതം അര്‍ഹിക്കുന്നില്ലേയെന്ന്? സമാധാനം' എന്നാണ് ഹംസ അലി അബ്ബാസിയുടെ ട്വീറ്റ്. പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമന്റെ മകനോട് ചില കാര്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പാക് നടന്‍ ഹംസ അബ്ബാസ് അലിയുടെ ട്വീറ്റ് വൈറലാകുകയാണ്.
https://www.facebook.com/Malayalivartha
























