കാലിക്കട്ട് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം

കാലിക്കട്ട് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. സര്‍വകലാശാല കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ വ്യാഴാഴ്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.
പ്രവര്‍ത്തകരുടെ വന്‍നിരയുമായി പ്രതിഷേധത്തിന് എത്തിയ എംഎസ്എഫ് സര്‍വകലാശാലയ്ക്ക് മുന്നില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ത്തു അകത്തു കിടന്നു. എസ്എഫ്‌ഐയുടെയും യൂണിയന്‍ കലോത്സവത്തിന്റെയും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. സംഘര്‍ഷം നിയന്ത്രണാതീതം ആയതോടെ പോലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിക്കുകയായിരുന്നു. അതിനിടെ ചിതറിയോടിയെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.
നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എംഎസ്എഫ് മാര്‍ച്ച് നടക്കുമ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും സര്‍വകലാശാല കാമ്പസിനുള്ളില്‍ തമ്പടിച്ചിരുന്നു. എന്നാല്‍ പോലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവ് വന്നത്.
https://www.facebook.com/Malayalivartha
























