ശക്തിയാവാഹിച്ച് ഇന്ത്യ; റഷ്യയും അമേരിക്കയും ഇന്ത്യയ്‌ക്കൊപ്പം; ഭീകരതയ്ക്ക് എതിരായ ഇന്ത്യൻ നിലപാടിനെ അനുകൂലിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ രംഗത്ത്

ഇന്ത്യ പാക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് റഷ്യ. റഷ്യയുടെ നിലപാടിനെ പാക്കിസ്ഥാന്‍ സ്വാഗതം ചെയ്തു. ഭീകരതയ്ക്ക് എതിരായ ഇന്ത്യൻ നിലപാടിനെ അനുകൂലിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ രംഗത്ത് വന്നിരുന്നു.
പുൽവാമ ഭീകരാക്രണണത്തിൽ ദു:ഖം രേഖപ്പെടുത്തുവെന്നും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് റഷ്യ ഐക്യഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കണമെന്ന് മോദി പറഞ്ഞു.
അതേസമയം ഇന്ത്യ പാക് പ്രശ്ന പരിഹാരത്തിന് സജീവമായി ഇടപെടുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പൊംപയും വ്യക്തമാക്കി. രണ്ടു രാജ്യങ്ങള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ക്കുള്ള സാഹചര്യമൊരുക്കും. രാഷ്ട്ര നേതൃത്വങ്ങളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും മൈക് പൊംപയോ പറഞ്ഞു. ജെയ്ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയ്ക്കെതിരെ രാജ്യാന്തരസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് അമേരിക്കയുടെ കൗണ്ടര്‍ ടെററിസം മേധാവി നേഥന്‍ സെയില്‍സ്. പുല്‍വാമ ഭീകരാക്രമണത്തില്‍ അനുശോചനം അറിയിച്ച അദ്ദേഹം തീവ്രവാദത്തെ ചെറുക്കാന്‍ ഏത് വിധത്തിലുള്ള സഹായം നല്‍കാനും അമേരിക്ക തയാറാണെന്ന് വ്യക്തമാക്കി.
ഇന്ത്യക്ക് പിന്തുണയുമായി റഷ്യയും. പ്രസിഡന്റ് വ്ലാദിമിർ പുചിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ടെലഫോണിൽ വിളിച്ചാണ് പിന്തുണ അറിയിച്ചത്. പുൽവാമ ആക്രമണത്തെ അപലപിച്ച പുചിൻ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അറിയിച്ചു. ഭീകരർക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പമുണ്ടാകുമെന്നും പുചിൻ വ്യക്തമാക്കി. റഷ്യയുടെ പിന്തുണയ്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു.
നേരത്തെ, ജർമ്മനി, ഓസ്ട്രേലിയ, ഫ്രാൻസ് , അമേരിക്ക , ജപ്പാൻ, ചൈന, സൗദി അറേബ്യ, ഇസ്രയേൽ, അഫ്ഗാൻ , ഇറാൻ തുടങ്ങിയ ലോക രാഷ്ട്രങ്ങൾ ഭീകരതെക്കെതിരെയുള്ള നടപടികളിൽ നേരത്തെ ഇന്ത്യക്ക് പിന്തുണ അറിയിച്ചിരുന്നു.
പാക് മണ്ണിൽ ഭീകര കേന്ദ്രങ്ങൾ ഉണ്ടെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ജർമ്മൻ വിദേശ കാര്യമന്ത്രി ഹൈകോ മാസ് പ്രസ്താവനയിൽ പറഞ്ഞു. പാകിസ്ഥാനിൽ ഭീകരത പ്രയോഗിക്കുന്നതിൽ നിന്ന് മാത്രമല്ല മറ്റ് രാജ്യങ്ങൾക്കെതിരെ അവർ പ്രവർത്തിക്കുന്നതിൽ നിന്നുകൂടി ഭീകരരെ തടയണമെന്നും മാസ് പ്രസ്താവനയിൽ വ്യക്തമാക്കി.
അതിർത്തി കടന്നുള്ള ഇന്ത്യൻ ആക്രമണത്തെ ലോക രാഷ്ട്രങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് സമ്മർദ്ദത്തിലായ പാകിസ്ഥാന് മറ്റൊരു തിരിച്ചടി കൂടെയായി റഷ്യയുടെ പ്രഖ്യാപനം. പാക് അതിർത്തി കടന്ന് ഇന്ത്യ ആക്രമണം നടത്തിയിട്ട് പോലും ലോക രാഷ്ട്രങ്ങൾ പിന്തുണ നൽകാഞ്ഞത് ഇന്ത്യക്ക് വൻ നയതന്ത്ര വിജയം കൂടിയായി.സൗദിയും ചൈനയും ഇന്ത്യൻ ആക്രമണത്തെ അപലപിക്കാഞ്ഞതും തിരിച്ചടിയായിരുന്നു.
https://www.facebook.com/Malayalivartha
























