ഭാരത് മാതാക്കീ ജയ് വിളിച്ച് അവസാന നിമിഷം വരെ ചെറുത്തുനിന്നു. ആക്രമിക്കാന്‍ വന്നവര്‍ക്ക് നേരെ കൈതോക്കുകൊണ്ട് വെടിയുതിര്‍ത്തു; അഭിക്കായി തമിഴ്‌നാട്ടിലെങ്ങും പ്രാർഥനയും പൂജയും

അഭിനന്ദ് വര്‍ത്തമാന്‍, ആ പേര് ഒരു ഇന്ത്യാക്കാരനും ഇനി ഒരിക്കലും മറക്കില്ല. ഭാരത് മാതാക്കീ ജയ് വിളിച്ച് അവസാന നിമിഷം വരെ ചെറുത്തുനിന്നു. ആക്രമിക്കാന്‍ വന്നവര്‍ക്ക് നേരെ കൈതോക്കുകൊണ്ട് വെടിയുതിര്‍ത്തു. രേഖകള്‍ മുഴവന്‍ വെള്ളത്തില്‍ ഒഴുക്കിയും വിഴുങ്ങിയും ഇല്ലാതാക്കി: അഭിനന്ദ് വര്‍ത്തമാന്‍ രാജ്യം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം. മുന്‍ എയര്‍ മാര്‍ഷല്‍ എസ് വര്‍ത്തമാന്റെ മകനായ അഭിനന്ദന്റെ ധീരത രാജ്യം മാത്രമല്ല ലോകവും ഉരുവിട്ടുകൊണ്ടിരിക്കുകയാണ്.
കാര്‍ഗില്‍ യുദ്ധ സമയത്ത് ഗ്വാളിയോര്‍ എയര്‍ ബേസ് ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ ആയിരുന്നു മാര്‍ഷല്‍ എസ് വര്‍ത്തമാന്‍. മിറാഷ് വിമാനങ്ങളുടെ സ്‌കോഡ്രണ്‍ ലീഡര്‍ ആയിരുന്നു അദ്ദേഹം. പാര്‍ലമെന്റ് ആക്രമണ സമയത്ത് വെസ്‌റ്റേണ്‍ എയര്‍ ബേസിന്റെ ചുമതല ആയിരുന്നു എസ് വര്‍ത്തമാനുണ്ടായിരുന്നത്. ആ അച്ഛന്‍ വര്‍ത്തമാന്റെ പാത പിന്തുടര്‍ന്ന് വ്യോമ സേനയിലെത്തിയ അഭിനന്ദ് രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാണ്. 2004 ആണ് അഭിനന്ദ് കമ്മീഷന്‍ഡ് ഓഫീസറാകുന്നത്. സഹോദരനും വ്യോമസേനയിലാണ് സേവനം അനുഷ്ഠിക്കുന്നത്. പരിചയസമ്പന്നനായ പൈലറ്റായതുകൊണ്ടാണ് മിഗ് 21 തകര്‍ന്നിട്ടും അഭിനന്ദിന് രക്ഷപ്പെടാനായത്. ഇന്ത്യയുടെ ധീര പുത്രന്‍ അഭിനന്ദ് വര്‍ത്തമാന്‍ തലയുര്‍ത്തി അഭിമാനത്തോടെ ഇന്ത്യയ്ക്ക് വേണ്ടി സധൈര്യം തോക്കിന്‍ മുനയിലും നിലകൊണ്ടമ്പോള്‍ ഒരോ ഭാരതീയനും അത് ആവേശമായി. ഈ വീര സൈനീകനെയോര്‍ത്ത് അഭിമാനം കൊള്ളുന്നു. ഇന്ത്യന്‍ സൈനീകന്റെ ധീരതയെ കുറിച്ച് പാക് മാധ്യമങ്ങള്‍വരെ വിശദമായി എഴുതുന്നു.
പാക്കിസ്ഥാനില്‍ നിന്ന്, പ്രത്യേകിച്ചും മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകള്‍ വരെ അഭിനന്ദിനായി സംസാരിച്ചു. അത്രയ്ക്കും ധൈര്യത്തോടെയാണ് എല്ലാ പീഡനങ്ങളും ചോദ്യം ചെയ്യലും ഈ യുവ സൈനീകന്‍ നേരിട്ടത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ചോദ്യങ്ങളോരോന്നിനോടും പതറാതെ, സ്വസ്ഥമായും ശാന്തമായുമാണ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമന്‍ മറുപടി നല്‍കിയതും. പേര് വെളിപ്പെടുത്തിയെങ്കിലും മറ്റ് വിവരങ്ങളൊന്നും അദ്ദേഹം പാക്കിസ്ഥാന്‍ സൈന്യവുമായി പങ്കുവെച്ചില്ല. ഇവയൊന്നും വെളിപ്പെടുത്താനാവില്ല എന്ന് പാക്കിസ്ഥാന്‍ കസ്റ്റഡിയിലിരുന്ന് കൊണ്ട് സധൈര്യം പറഞ്ഞ അഭിനന്ദന്‍ ഇന്ത്യന്‍ സൈന്യത്തിനും ആവേശമായിരുന്നു. അഭിനന്ദന്‍ വര്‍ത്തമന്റെ നിരവധി വീഡിയോകളാണ് പാക്കിസ്ഥാനിലെ വിവിധ മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതില്ലെല്ലാം നിഴലിച്ചതും അഭിനന്ദന്റെ ധീരതയായിരുന്നു. ഇന്ത്യയില്‍ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുമ്പോള്‍ ഞാനത് നിങ്ങളോട് പറയേണ്ടതുണ്ടോ? തെക്കേയിന്ത്യയാണ് സ്വദേശമെന്നായിരുന്നു ധീര സൈനികന്റെ മറുപടി. എന്ത് വിമാനമാണ് പറത്തിയതെന്നും എങ്ങനെയാണ് പാകിസ്ഥാനിലേക്ക് എത്തിയതെന്നുമുള്ള ചോദ്യത്തിന് എനിക്കത് നിങ്ങളോട് പറയാന്‍ കഴിയില്ല, വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിങ്ങള്‍ കണ്ടെടുത്തിട്ടുണ്ടാവുമല്ലോ എന്നായിരുന്നു സൗമ്യമായി അഭിനന്ദന്‍ മറുപടി നല്‍കിയത്. കല്ലെറിയലും ഭീഷണിയും തോക്ക് ചൂട്ടലുമൊന്നും കെടുത്താത്ത നിങ്ങളുടെ മനോവീര്യമുണ്ടല്ലോ സര്‍ അതിന് രാജ്യത്തിന്റെ 100 കോടി പ്രണാമം.
https://www.facebook.com/Malayalivartha
























