പാക്കിസ്ഥാന്റെ പിടിയിലകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ തിരികെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം പാക്പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കൊണ്ട് എടുപ്പിച്ചത് നമ്മുടെ നയതന്ത്രവിജയമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ

പാക്കിസ്ഥാന്റെ പിടിയിലകപ്പെട്ട വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ദ്ധമാനെ തിരികെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം പാക്പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ കൊണ്ട് എടുപ്പിച്ചത് നമ്മുടെ നയതന്ത്രവിജയമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ വലിയ വിജയം നേടിയതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെപി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. പാക് ജനതയ്‌ക്കെതിരെയല്ല, ഇന്ത്യയ്ക്കും മറ്റ് ലോകരാജ്യങ്ങള്‍ക്കും വിനാശം വിതയ്ക്കുന്ന ഭീകരക്യാമ്പുകള്‍ക്ക് നേരെയാണ് ആക്രമണം നടത്തിയത്. പാക്കിസ്ഥാന്‍ സമാധാനത്തെ കുറിച്ച് പ്രസംഗിക്കുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യാതെ ഭീകരവാദ ക്യാമ്പുകള്‍ നശിപ്പിക്കാന്‍ തയ്യാറാകണം. രാജ്യം ആവശ്യപ്പെട്ടത് അതാണ്. അതിന് ലോകരാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചത് ഇന്ത്യയുടെ രാജതന്ത്രം വിജയിച്ചത് കൊണ്ടാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ അതിര്‍ത്തി കടന്ന് വന്ന പാക്കിസ്ഥാന്റെ എഫ് 16 പോര്‍വിമാനത്തെ തുരത്തി ഓടിച്ച മിഗ് 21 വിമാനത്തിന്റെ വിങ് കമാന്‍ഡറായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍. പാക്കിസ്ഥാന്‍ മിഗ് 21ന് നേരെ തുടര്‍ച്ചയായി ആക്രമണം നടത്തിയതോടെ അഭിനന്ദന്‍ വിമാനത്തില്‍ നിന്ന് ചാടി രക്ഷപെടുകയായിരുന്നു. എന്നാല്‍ വീണത് പാക്ക് അധിനിവേശ കാശ്മീരിലായിരുന്നു. പാക്കിസ്ഥാനികളുടെ ആക്രമണത്തിനിരയായ അഭിനന്ദിനെ അവരുടെ സൈന്യം പിടികൂടുകയായിരുന്നു. അന്ന് മുതല്‍ ഇന്ത്യ മുഴുവന്‍ അഭിനന്ദിനായി പ്രാര്‍ത്ഥനയിലായിരുന്നു. ബാലക്കോട്ട് ആക്രമണത്തിന് ശേഷം 38 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. എന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് മുതിരാതെ നയതന്ത്രതലത്തിലുള്ള നീക്കമാണ് ഇന്ത്യ നടത്തിയത്.
ഇന്ത്യാ-പാക് പ്രശ്‌നത്തില്‍ പാക്കിസ്ഥാനോട് ചേര്‍ന്ന് നില്‍ക്കുന്ന ചൈനയ്ക്കും ഇത്തവണ അവര്‍ക്കെതിരായ നിലപാട് സ്വീകരിക്കേണ്ടി വന്നു എന്നത് ഇന്ത്യയുടെ ശ്രമകരമായ വജയമാണ്. പാക്കിസ്ഥാന്‍ തുടര്‍ച്ചയായി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പോര്‍വിമാനങ്ങള്‍ സജ്ജമാക്കിയതോടെ പാക്കിസ്ഥാനിലേക്കും തിരിച്ചുമുള്ള 22 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ചൈന റദ്ദാക്കി. യൂറോപ്പ്, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ ലോകമെമ്പാടും കുടുങ്ങിക്കിടക്കുകയാണ്. കാരണം പാക്കിസ്ഥാന് മുകളിലൂടെയാണ് അവിടങ്ങളിലേക്കുള്ള വ്യോമപാത. അതിനാലാണ് ഫ്രാന്‍സും റഷ്യയും അടക്കം പാക്കിസ്ഥാനെതിരെ നിലയുറപ്പിച്ചത്. മധ്യഏഷ്യയിലേക്കുള്ള വിമാനങ്ങളിലധികവും പാക്കിസ്ഥാനിലൂടെയും ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെയുമാണ് സഞ്ചരിക്കുന്നത്. ഈ പ്രദേശങ്ങളിലെല്ലാം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. ചൈന കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ പോലും ഉപേക്ഷിച്ചെന്ന് അവരുടെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്നലെ പാക്കിസ്ഥാന്‍ തങ്ങളുടെ വ്യോമപാത അടച്ചു. അവിടെ നിന്നുള്ള അന്താരാഷ്ട്ര, ആഭ്യന്തര സര്‍വ്വീസുകള്‍ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ അവസാനിപ്പിച്ചു. പാക്കിസ്ഥാനിലൂടെയും ഇന്ത്യാ-പാക് അതിര്‍ത്തിയിലൂടെയും മധ്യഏഷ്യയിലേക്ക് പോകുന്ന വിമാനങ്ങള്‍ ഇന്ത്യ, മ്യാന്‍മാര്‍, മധ്യ ഏഷ്യ വഴിയാണ് ചൈനയില്‍ പ്രവേശിക്കുന്നത്. പാക്കിസ്ഥാന്‍ വ്യോമപാത അടച്ചതോടെ 28 ആഭ്യന്തര സര്‍വ്വീസുകളെ ബാധിച്ചു. 49 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ചൈനയുടെ വ്യോമപാതയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇതെല്ലാം പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ്. അവരുടെ സാമ്പത്തിക സ്ഥിതിയെ മാത്രമല്ല മറ്റ് രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയേയും ബാധിച്ചിരിക്കുകയാണ്. പാക്ക് ടൂറിസത്തിന് കനത്ത നഷ്ടമാണ് സംഭവിക്കാന്‍ പോകുന്നത്. ഇതെല്ലാം ഇന്ത്യയുടെ വലിയ വിജയമാണ്. തീവ്രവാദത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാട് എടുത്തതോടെയാണ് ചൈനയും റഷ്യും ഫ്രാന്‍സും ജപ്പാനും അടക്കം നമുക്കൊപ്പം അണിനിരന്നത്.
https://www.facebook.com/Malayalivartha
























