ആഭിനന്ദ് തിരികെ എത്താന്‍ മണിക്കൂറുകള്‍ മാത്രം; 20 വര്‍ഷം മുമ്പ് സമാനമായ ഇതേ സാഹചര്യത്തെ അഭിമുഖീകരിച്ച ഉദ്യോഗസ്ഥൻ ധനോവയ്ക്ക് ഇത് ചരിത്രനിമിഷം

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാകിസ്ഥാന്‍ മോചിക്കുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം. അഭിനന്ദിനെ തിരികെ കിട്ടുന്നത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് മേധാവി ബി.എസ്.ധനോവയ്ക്കും വ്യക്തിപരമായി ഇക്കാര്യത്തില്‍ സന്തോഷം നല്‍കുന്ന നിമിഷം കൂടിയാണ്. 20 വര്‍ഷം മുമ്പ് സമാനമായ ഇതേ സാഹചര്യത്തെ അഭിമുഖീകരിച്ച ഉദ്യോഗസ്ഥനാണ് ധനോവ. 1999ല്‍ ബി.എസ് ധനോവ വിങ്ങ് കമാന്‍ഡറായി പ്രവര്‍ത്തിക്കുമ്പോഴാണ് എയര്‍ ഫൈറ്റ് പൈലറ്റ് നചികേത പാകിസ്ഥാന്റെ പിടിയിലാകുന്നത്. നചികേതയുടെ മേലുദ്യോഗസ്ഥനായിരുന്നു അന്ന് ധനോവ. എട്ട് ദിവസത്തെ അതി ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലാണ് നചികേതിനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കുന്നത്.
1999ലെ കാര്‍ഗില്‍ യുദ്ധകാലത്ത് വ്യോമാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ചാണ് മിഗ് 27 വിമാനത്തിലെ പൈലറ്റായിരുന്ന 26 വയസുകാരനായ കെ.നചികേതയെ പാക്കിസ്ഥാന്‍ പിടികൂടിയിരുന്നു. യന്ത്രത്തകാരാറിനെ തുടര്‍ന്ന് വിമാനം നിലത്തിറക്കാന്‍ നചികേത നിര്‍ബന്ധിതനാകുകയായിരുന്നു. വിമാനം നിലത്തിറക്കിയതോടെ നചികേതയെ പാക് സൈന്യം വളഞ്ഞു. നയതന്ത്ര നീക്കത്തിനൊടുവിലാണ് നചികേതയെ നാട്ടില്‍ തിരിച്ചെത്തിച്ചത്. നചികേതയോടൊപ്പം അജയ് അഹൂജ എന്ന മറ്റൊരു പൈലറ്റിനേയും പാകിസ്ഥാന്‍ പിടികൂടിയിരുന്നു. എന്നാല്‍ അജയ് അഹൂജയെ ജീവനോടെ ഇന്ത്യയ്ക്ക് തിരികെ ലഭിച്ചില്ല. 20 വര്‍ഷങ്ങള്‍ക്ക് ശേഷം നചികേതിനെപ്പോലെ തന്നെയാണ് അഭിനന്ദനും പാകിസ്ഥാന്‍ പട്ടാളത്തിന്റെ കയ്യിലകപ്പെടുന്നത്. അഭിനന്ദന്‍ പിടിയിലായപ്പോള്‍ യാദൃശ്ചികതയെന്നോണം എയര്‍ഫോഴ്‌സിന്റെ മേധാവിയായി ബി.എസ്ധനോവസേവനമനുഷ്ഠിക്കുകയാണ്. ഇത് രണ്ടാംതവണയാണ് കൂട്ടത്തിലുള്ള ഒരാളെ ശത്രുസൈന്യം മോചിപ്പിക്കുമെന്ന് വാക്ക് നല്‍കിയതിന് ധനോവ സാക്ഷിയാകുന്നത്.
https://www.facebook.com/Malayalivartha
























