ആ ധീരയോദ്ധാവിന്റെ കരുത്തിന് പിന്നിലെ കൈകള്‍ ഈ അമ്മയുടെത്; അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വിങ്ങ് കമാന്‍ഡറുടെ ധീരതയെപ്പറ്റി ഇന്ന് രാഷ്ട്രം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോൾ പോര്‍മുഖത്തെ അദ്ദേഹത്തിന്റെ ധീരതയ്ക്ക് പ്രചോദനമായത് 'അമ്മ ഡോ. ശോഭാ വര്‍ദ്ധമാന്‍

ആ ധീര യോദ്ധാവിന്റെ അച്ഛന്‍ റിട്ട. എയര്‍ മാര്‍ഷല്‍ സിങ്കക്കുട്ടി വര്‍ദ്ധമാന്‍ എന്ന മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഓഫീസറുടെ വിശിഷ്ട സേവനങ്ങളെപ്പറ്റിയും മാധ്യമങ്ങള്‍ വളരെ വിശദമായിത്തന്നെ പരാമര്‍ശിച്ചിരുന്നു. ഇതിനിടയില്‍ മറന്നുപോവാന്‍ പാടില്ലാത്ത ഒരു വ്യക്തിത്വമുണ്ട്. അത് അദ്ദേഹത്തിന്റെ അമ്മയുടേതാണ്. അഭിനന്ദന്‍ വര്‍ദ്ധമാന്‍ എന്ന വിങ്ങ് കമാന്‍ഡറുടെ ധീരതയെപ്പറ്റി ഇന്ന് രാഷ്ട്രം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. പോര്‍മുഖത്തെ അദ്ദേഹത്തിന്റെ ധീരതയ്ക്ക് പ്രചോദനമായ ഡോ. ശോഭാ വര്‍ദ്ധമാന്‍ എന്നാണ് അഭിനന്ദന്റെ അമ്മയുടെ പേര്. ലോകമെങ്ങും അറിയപ്പെടുന്ന ഒരു ഡോക്ടറാണ് അവര്‍. ശത്രുരാജ്യത്ത് പിടിക്കപ്പെട്ടിട്ടും, വളരെ വിദ്വേഷകരമായ പെരുമാറ്റങ്ങള്‍ക്കും, ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്കും വിധേയനാവേണ്ടി വന്നിട്ടും താന്‍ വെളിപ്പെടുത്താന്‍ പാടില്ലാത്ത ഒരക്ഷരം പോലും അദ്ദേഹം അവര്‍ക്കുമുന്നില്‍ ഉരിയാടിയില്ല. അതിന് അഭിനന്ദന്‍ കാണിച്ച മനസ്സാന്നിധ്യവും പരിപക്വതയും ഒരളവുവരെ അദ്ദേഹത്തിലേക്ക് പകര്‍ന്നു കിട്ടിയത് തന്റെ അമ്മയില്‍ നിന്നുകൂടിയായിരിക്കും.
യുദ്ധങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കിയ കുപ്രസിദ്ധമായ ലൈബീരിയ, പപ്പുവാ ന്യൂഗിനി, ഇറാഖ്, ഐവറി കോസ്റ്റ്, ഹെയ്തി, ലാവോസ് തുടങ്ങിയ സംഘര്‍ഷ ഭൂമികളില്‍ പോരാട്ടങ്ങളില്‍ പരിക്കേറ്റ് മൃതപ്രായരാവുന്ന പട്ടാളക്കാര്‍ക്കും, സിവിലിയന്‍സിനും വേണ്ട അടിയന്തര വൈദ്യസഹായം നല്‍കാന്‍ വേണ്ടി നിലകൊള്ളുന്ന 'മെഡിസിന്‍സ് സാന്‍സ് ഫ്രെണ്ടിയേഴ്‌സ്' അതിര്‍ത്തികളില്ലാത്ത എന്ന ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റ് അനുബന്ധ വൈദ്യ സഹായസംഘങ്ങളുടെയും സംഘടനയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് കഴിഞ്ഞ പതിനാലുവര്‍ഷങ്ങളായി ഡോ. ശോഭ. പ്രസിദ്ധമായ മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ശോഭ വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുന്നത്. അതിനുശേഷം ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സില്‍ നിന്നും അനസ്‌തേറ്റോളജിയില്‍ എം.ഡി.യും അവര്‍ കരസ്ഥമാക്കി. തുടര്‍ന്ന് ആദ്യം കുറച്ചു കാലം ഇന്ത്യയില്‍ തന്നെയായിരുന്നു ഡോ.ശോഭ പ്രാക്ടീസ് ചെയ്തിരുന്നത്. ഡോ.ശോഭയുടെ സാഹസികമായ അന്താരാഷ്ട്ര സേവനങ്ങള്‍ തുടങ്ങുന്നത് ഐവറി കോസ്റ്റിന്റെ കലാപബാധിതമായ ഉത്തരപ്രവിശ്യയിലെ ങടഎ നുവേണ്ടിയുള്ള സേവനങ്ങളിലൂടെയാണ്. അന്ന് ഐവറി കോസ്റ്റില്‍ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്ന കാലമാണ്. എകെ 47 കളും, മാഷെറ്റെ എന്നറിയപ്പെടുന്ന പ്രത്യേകതരം വാളുകളുമാണ് അവിടെ കാര്യങ്ങളെല്ലാം നിയന്ത്രിച്ചിരുന്നത്. ആ വര്‍ഷം തന്നെ ഡോ. ശോഭയെ ലൈബീരിയയിലേക്കും നിയോഗിക്കപ്പെട്ടു. അവിടെ തെരഞ്ഞെടുപ്പ് തുടങ്ങാന്‍ കാലമായിരുന്നു. ആഭ്യന്തരകലാപം തീര്‍ന്നിട്ടേയുണ്ടായിരുന്നുള്ളൂ. സ്ഥിതിഗതികള്‍ യുഎന്നിന്റെ നിയന്ത്രണത്തില്‍ ആയിരുന്നു എങ്കിലും ഇടയ്ക്കിടെ അക്രമങ്ങള്‍ പതിവായിരുന്നു. ആകെ അശാന്തമായ അന്തരീക്ഷം. രണ്ടാം ഗള്‍ഫ് യുദ്ധം കൊടുമ്പിരിക്കൊണ്ടു നടക്കുന്ന കാലത്ത് ഡോ. ശോഭ ഇറാക്കിലെ സുലൈമാനിയ എന്ന പട്ടണത്തിലായിരുന്നു. അവിടെവെച്ച് ഒരു ചാവേര്‍ ബോംബാക്രമണത്തില്‍ നിന്നും ഡോ.ശോഭ കഷ്ടിച്ചാണ് രക്ഷപ്പെടുന്നത്. യുദ്ധത്തിന്റെ ഭീതിദമായ അനുഭവങ്ങളില്‍ നിന്നും മുക്തി നേടിക്കൊണ്ടിരുന്ന അവിടത്തെ ജനങ്ങളെ ഡോ.ശോഭ മാനസിക സ്വാസ്ഥ്യം വീണ്ടെടുക്കാനായി പ്രാണായാമത്തിന്റെ അടിസ്ഥാനമുറകള്‍ പരിശീലിപ്പിച്ചു. ഡോ.ശോഭയുടെ ഈ പരീക്ഷണങ്ങള്‍ അവരെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരിയാക്കി. മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സിന്റെ മെഡിക്കല്‍ ഡയറക്ടറായി സേവനമനുഷ്ഠിക്കെ പേര്‍ഷ്യന്‍ ജനതയുടെ പ്രശ്‌നങ്ങള്‍ അടുത്തറിയാനും ജീവിതത്തോടുള്ള അവരുടെ സമീപനമെന്തെന്ന് മനസ്സിലാക്കാനും ഡോ.ശോഭയ്ക്ക് കഴിഞ്ഞു. ഇറാഖി ലാന്‍ഡ് മൈനുകള്‍ക്കിരയായ ഇറാനി യുവാക്കളുടെ ജീവിത തൃഷ്ണ അവരെ അമ്പരപ്പിച്ചു. പതിനൊന്നു കൊല്ലത്തോളം തുടര്‍ന്ന ആ യുദ്ധം നട്ടെല്ലൊടിച്ചിട്ടും ഇറാനികള്‍ക്ക്, തങ്ങളുടെ അയല്‍ക്കാരായ ഇറാഖികളോട് അവരുടെ ഭരണത്തലവന്റെ തെറ്റായ ഒരു തീരുമാനത്തിന്റെ പേരില്‍ തീര്‍ത്താല്‍ തീരാത്ത ശത്രുതയൊന്നും ഉണ്ടായിരുന്നില്ല എന്നും ഡോ.ശോഭ ഓര്‍ക്കുന്നു. അവിടെ നിന്നും ഉദ്യോഗക്കയറ്റം കിട്ടി ചീഫ് മെഡിക്കല്‍ ഡയറക്ടര്‍ ആയി പാപ്പുവാ ന്യൂഗിനിയില്‍ എത്തിയ ഡോ. ശോഭയ്ക്ക് മുന്നില്‍ മൂന്നു വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. അടിയന്തര ചികിത്സയിലെ സര്‍ജിക്കല്‍ സേവനങ്ങള്‍, ലൈംഗിക പീഡനങ്ങള്‍ക്കുള്ള ചികിത്സകള്‍, പിന്നെ എയ്ഡ്‌സ് സംബന്ധിയായ ചികിത്സകള്‍ എല്ലാറ്റിനും നേതൃത്വം കൊടുക്കേണ്ടിയിരുന്നത് അവരായിരുന്നു. പപ്പുവയില്‍ സ്ഥിതി വളരെ മോശമായിരുന്നു. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നത് നിത്യസംഭവമായിരുന്നു. ശാരീരികവും മാനസികവുമായ ക്ഷതങ്ങള്‍ക്കു പുറമെ ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് എച്ച് ഐ വി, സിഫിലിസ്, ഗൊണേറിയ പോലുള്ള ഗുരുതരമായ ലൈംഗിക രോഗങ്ങളും പിടിപെട്ടിരുന്നു. യാതൊരുവിധ ചികിത്സാ സംവിധാനങ്ങളും അവികസിതമായ ആ രാജ്യത്ത് ഉണ്ടായിരുന്നില്ല. ഇലകള്‍ കൊണ്ട് ദേഹം മറച്ച്, തലയില്‍ തൂവല്‍ തൊപ്പിയും ധരിച്ച്, ഉറയില്‍ വാളുകളുമേന്തി നടക്കുന്ന, ഭൂമിക്കും, പണികള്‍ക്കും, പെണ്ണിനും വേണ്ടി തല്ലുകൂടി പരസ്പരം കണ്ടം തുണ്ടം വെട്ടുന്ന ക്ഷിപ്രകോപികളായിരുന്നു പപ്പുവാ നിവാസികള്‍. അവര്‍ക്കിടയില്‍ സേവനമനുഷ്ഠിച്ച നാളുകള്‍ ജീവനും കയ്യില്‍ പിടിച്ചുകൊണ്ടുള്ളതായിരുന്നു എന്ന് അവരോര്‍ക്കുന്നു. ഡോ.ശോഭയുടെ അടുത്ത പോസ്റ്റിങ്ങ് ലാവോസില്‍ ആയിരുന്നു. അവിടെ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന റോഡുകള്‍ പോലും ഇല്ലായിരുന്നു. തന്റെ 4 വീല്‍ െ്രെഡവില്‍ ലാവോസില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച ഡോ.ശോഭയ്ക്ക് അവിടത്തെ ആരോഗ്യസംവിധാനത്തിന്റെ അപര്യാപ്തത വളരെപെട്ടെന്ന് തന്നെ മനസ്സിലായി. വിപരീത സാഹചര്യങ്ങളിലും കഴിയുന്നത്ര ജീവനുകള്‍ രക്ഷിച്ചെടുക്കാന്‍ അവര്‍ക്കായി. അടുത്തതായി അവര്‍ ചെന്നത് ഹെയ്തിയിലേക്കായിരുന്നു. 2010 ലെ ഭൂകമ്പത്തില്‍ മൂന്നുലക്ഷത്തിലധികം പേര് കൊല്ലപ്പെട്ട നാട്. അവിടെയും വളരെ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ സ്ഥിതിമെച്ചപ്പെടുത്താന്‍ ഡോ.ശോഭ ശ്രമിച്ചു. അതിനിടെ തന്റെ ഭര്‍ത്താവിന് പാരീസില്‍ വളരെ പ്രധാനപ്പെട്ട ഒരു അസൈന്‍മെന്റ് കിട്ടിയപ്പോള്‍ പ്രോജ്ജ്വലമായ തന്റെ അന്തര്‍ദേശീയ കരിയര്‍ ത്യജിച്ച് കൂടെപ്പോവാനും അവര്‍ തയ്യാറാവുകയായിരുന്നു.
https://www.facebook.com/Malayalivartha
























