രാജ്യത്തെ നടുക്കിയ ദില്ലി കൂട്ടബലാത്സംഗം നടന്നിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

2012 ഡിസംബര്‍ 16 നാണ് സുഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്ന പെണ്‍കുട്ടിയെ ബസ് ജീവനക്കാര്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്. സ്ത്രീസുരക്ഷക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രതീകമായി നിര്‍ഭയ എന്നറിയപ്പെടുന്ന ദില്ലി പെണ്‍കുട്ടി മാറിയെങ്കിലും രാജ്യത്തിന്നും സ്ത്രീ സുരക്ഷിതയല്ലെന്ന് നിത്യവുമെത്തുന്ന വാര്‍ത്തകള്‍ നമ്മോട് പറയുന്നു.
നിര്‍ഭയ എന്ന വാക്ക് ഇന്ന് രാജ്യത്തിന് ഒരു നൊമ്പരമാണ്. ഒപ്പം സ്ത്രീസുരക്ഷക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഊര്‍ജ്ജവും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദില്ലി നഗരഹൃദയത്തില്‍ വച്ച് ഒരു സംഘം നരാധമന്മാകരുടെ ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ ജീവന് വേണ്ടി പിടഞ്ഞപ്പോള്‍ നിര്‍ഭയക്ക് വേണ്ടി പ്രാര്‍ത്ഥനകളുമായി ഒരു രാജ്യം മുഴുവനുമുണ്ടായിരുന്നു. പ്രക്ഷോഭങ്ങളും അഭ്യര്‍ഥനകളുമെല്ലാം അവളുടെ പേരിലുണ്ടായി.
അവള്‍ക്കായി ഒരു രാജ്യം ഒന്നാകെ പ്രാര്‍ത്ഥിച്ചു. തലസ്ഥാനം നാളിതുവരെ കാണാത്ത പ്രതിഷേധത്തിനും അന്നാളുകളില്‍ വേദിയായി. എല്ലാം ബാക്കിയാക്കി ഡിസംബര്‍ 29 ന് നിര്‍ഭയ ജീവന്‍ വെടിഞ്ഞു. കുറ്റവാളികളില്‍ ഒരാള്‍ സ്വയം ജീവനൊടുക്കി.നാല് പേര്‍ക്ക് ഹൈക്കോടതി വധ ശിക്ഷ വിധിച്ചെങ്കിലും സുപ്രീംകോടതി സ്‌റ്റേ ചെയ്തു .പ്രായപൂര്‍ത്തിയായില്ലെന്ന ഇളവില്‍ കൂട്ടത്തില്‍ ഏറ്റവും കുറവ് ശിക്ഷ ശിക്ഷ ലഭിച്ച പ്രതിയാകട്ടെ ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഈ സമൂഹത്തിലൊരാളാകും.
ഒരു ഡിസംബര്‍ 16 കൂടിയെത്തുമ്പോള്‍ വീണ്ടും നിര്‍ഭയക്ക് വേണ്ടി കണ്ണുകള്‍ നിറയും പുഷ്പങ്ങള്‍ സമര്‍പ്പിക്കും മെഴുകുതിരികള്‍ തെളിക്കും.എന്നാല്‍ ഒരു നിര്‍ഭയ നമുക്ക് ഒരു പാഠവും നല്‍കിയിട്ടില്ലെന്ന് വ്യക്തം. ഇന്നും നിരവധി നിര്‍ഭയമാരാണ് ഈ സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഭരണകൂടത്തിന്റെ നിസ്സംഗത ചൊല്ലി പ്രതിഷേധിച്ചവരില്‍ ചിലരെങ്കിലും ഇന്ന് അധികാരത്തിലുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















