കല്‍ക്കരി അഴിമതി: മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കും

കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക സി.ബി.ഐ കോടതി സി.ബി.ഐയോട് നിര്‍ദ്ദേശിച്ചു. കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ റിപ്പോര്‍ട്ട് തള്ളിയ കോടതി, അന്വേഷണം തുടരാനും ഉത്തരവിട്ടു. കേസിന്റെ തത്സ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ജനുവരി 27ന് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
കല്‍ക്കരി കുംഭകോണം നടക്കുമ്പോള്‍ മന്‍മോഹന്‍സിംഗായിരുന്നു കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്നത്. അതിനാലാണ് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ മൊഴി രേഖപ്പെടുത്താതിരുന്ന സി.ബി.യുടെ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. ഇതോടൊപ്പം കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി.സി.പരേഖ്, വ്യവസായി കുമാരമംഗലം ബിര്‍ള എന്നിവരുടെ പങ്ക് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ബിര്‍ളയ്ക്കും പരേഖിനുമെതിരെ നേരത്തെ സി.ബി.ഐ എഫ്,ഐ,ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 2005ല്‍ ഒഡിഷയിലെ തലാബിറയിലെ രണ്ട് കല്‍ക്കരി ബ്‌ളോക്കുകള്‍ ഹിന്‍ഡാല്‍കോയ്ക്ക് ലഭിച്ചത് സംബന്ധിച്ചാണ് അന്വേഷണം നടക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















