കാശ്മീരില്‍ നിന്ന് പിഡിപിയെയും കോണ്‍ഗ്രസിനെയും കാശ്മീരില്‍ നിന്ന് തൂത്തെറിയുമെന്ന് നരേന്ദ്രമോഡി

തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസിനെയും പി.ഡി.പിയെയും കാശ്മീരില്‍ നിന്നും ലഡാക്കില്‍ നിന്നും തൂത്തെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാശ്മീരില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന പ്രതിപക്ഷ കക്ഷികളുടെ പരാമര്‍ശത്തിന് മറുപടി നല്‍കുകയായിരുന്നു മോഡി. കാശ്മീര്‍ താഴ്‌വരയില്‍ ബി.ജെ.പിക്ക് ഒരു സീറ്റുപോലും ലഭിക്കില്ലെന്ന് പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞിരുന്നു. കാശ്മീരിനെയും ജമ്മുവിനെയും അവര്‍ വേര്‍തിരിച്ചു കാണുന്നത് എന്തിനാണ്. ഇരു മേഖലകളെയും പ്രാദേശികമായി ഭിന്നിച്ചു സംസാരിക്കുന്നത് അവര്‍ക്ക് യോജിച്ചതാണോയെന്നും മൗലാനാ ആസാദ് സ്‌റ്റേഡിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ മോഡി ചോദിച്ചു.കാശ്മീര്‍ ഭരണാധികാരികളാണ് ഇത്തരമൊരു ചിറ്റമ്മനയം അവര്‍ക്ക് നല്‍കിയതെന്നും മോഡി ആരോപിച്ചു.
റാലിയില്‍ കോണ്‍ഗ്രസിനെതിരെയും മോഡി ആഞ്ഞടിച്ചു. ജമ്മുവിന് ഏറ്റവും നഷ്ടം നല്‍കിയത് കോണ്‍ഗ്രസാണ്. കാശ്മീരില്‍ വിജയിച്ച് കയറാറുള്ള കോണ്‍ഗ്രസ് പക്ഷെ ജമ്മു മേഖലയുടെ പ്രമാണങ്ങളും താത്പര്യങ്ങളും തകര്‍ക്കും. കാശ്മീരുമായും നാഷണല്‍ കോണ്‍ഗ്രസുമായും പിഡിപിയുമായും കച്ചവടത്തില്‍ ഏര്‍പ്പെടുന്നവരാണ് കോണ്‍ഗ്രസുകാര്‍. ജമ്മുവിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കാശ്മീരുമായി അവര്‍ വോട്ടുകച്ചവടം നടത്തും മോഡി പറഞ്ഞു.
ജമ്മുകാശ്മീരില്‍ ഡിസംബര്‍ 20നാണ് അവസാനഘട്ട വോട്ടെടുപ്പ്. ജമ്മു, രജൗരി, കത്വാ ജില്ലകളിലെ 20 സീറ്റുകളിലേക്കാണ് പോളിംഗ് നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























