ബിജെപി നേതാവ് എയര്‍ഹോസ്റ്റസിനെ പീഡിപ്പിച്ചതായി പരാതി

എയര്‍ഇന്ത്യയിലെ എയര്‍ ഹോസ്റ്റസിനെ ബിജെപി നേതാവ് പീഡിപ്പിച്ചതായി പരാതി. എയര്‍ ഹോസ്റ്റസിന്റെ പരാതിയെ തുടര്‍ന്ന് ബിജെപി നേതാവിനെതിരെ മാനഭംഗത്തിന് പൊലീസ് കേസ് എടുത്തു. പഞ്ചാബിലെ ബിജെപിയിലെ പ്രമുഖ നേതാവായ സ്വരണ്‍ സലാരിയയാണ് ആരോപണം. സലാരിയയും എയര്‍ഹോസ്റ്റസുമായി 1980 മുതല്‍ ബന്ധമുണ്ട്. ബന്ധം പ്രശ്‌നമൊന്നുമില്ലാതെ 2013വരെ അത് തുടര്‍ന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി എയര്‍ഹോസ്്റ്റസിനെ നേതാവ് ശാരീരികമായും ഉപയോഗിച്ചു. എന്നാല്‍ കല്ല്യാണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുമ്പോള്‍ ചെറു ന്യായങ്ങള്‍ പറഞ്ഞ് ഇയാള്‍ ആവശ്യം ഒഴിവാക്കുകയാണ് പതിവ്. വിവാഹം പിന്നീടാകാമെന്ന് വാക്കും നല്‍കി. സലാരിയി വിവാഹിതനാണെന്നും താന്‍ ചതിക്കപ്പെടുകയാണെന്നും എയര്‍ഹോസ്റ്റസിന് മനസ്സിലായി. ഇതോടെ സലാരിയയെ ഇവര്‍ ചോദ്യം ചെയ്തു.
ഇതോടെ ബിജെപി നേതാവിന്റെ സ്വഭാവം മാറി. റിവോള്‍വര്‍ ചൂണ്ടി പേടിപ്പെടുത്തി. ശാരീരികമായി ആക്രമിക്കുകയും ചെയ്തു. കാലിനെ അടിച്ചൊടിച്ചെന്നും പരാതിയുണ്ട്. ഇതിനെല്ലാം ശേഷവും ബലപ്രയോഗത്തിലൂടെ തന്നെ സ്ഥിരമായി ബലാല്‍സംഘത്തിന് ഇയാള്‍ വിധേയമാക്കിയെന്നാണ് എയര്‍ഹോസ്റ്റസ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ആക്ഷേപങ്ങളെല്ലാം തെറ്റാണെന്നാണ് ബിജെപി നേതാവിന്റെ പക്ഷം.
മുബൈയിലെ സാന്റാ ക്രൂസ് ഈസ്റ്റില്‍ തന്റെ ഫല്‍റ്റിലാണ് എയര്‍ ഹോസ്റ്റസ് താമസിക്കുന്നത്. ഈ ഫല്‍റ്റ് ഒഴിഞ്ഞു നല്‍കാതിരിക്കാനാണ് പുതിയ ആരോപണങ്ങളെന്നാണ് ബിജെപി നേതാവ് പറയുന്നത്. തന്റെ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി മാനസികമായ തകര്‍ക്കാന്‍ ആക്ഷേപം ഉന്നയിക്കുകയാണെന്നാണ് സലാരിയയുടെ വിശദീകരണം. മുബൈ പൊലീസാണ്് കേസ് രജിസ്റ്റര്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























