സ്‌പൈസ്‌ജെറ്റ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു

സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. എണ്ണകമ്പനിയില്‍ ക്രെഡിറ്റ് നിരക്കില്‍ ഇന്ധനം നല്‍കാന്‍ വിസമ്മതിച്ചതോടെയാണിത്. ബുധനാഴ്ച രാവിലെ മുതല്‍ ഒരു വിമാനം പോലും സര്‍വീസ് നടത്തിയിട്ടില്ല. രണ്ടാഴ്ചത്തെ കുടിശ്ശിക വരുത്തിയതോടെയാണ് സ്‌പൈസ്‌ജെറ്റിന് ഇന്ധനം നല്‍കുന്നത് എണ്ണകമ്പനികള്‍ നിര്‍ത്തിവച്ചത്.
പ്രതിസന്ധിയില്‍ ഇടപെടുമെന്ന് വ്യോമയാനമന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു. കമ്പനിക്കുള്ള ക്രെഡിറ്റ് രണ്ടാഴ്ച കൂടി നീട്ടി നല്‍കണമെന്ന് എണ്ണ കമ്പനികളോട് ആവശ്യപ്പെടുമെന്നും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കമ്പനിക്കുള്ള വായ്പ പരിധി 600 കോടി രൂപയായി ഉയര്‍ത്തണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ, പുറമേ നിന്നുള്ള വായ്പയെടുക്കലിന് ധനമന്ത്രാലയത്തിന്റെ അനുമതിയും തേടുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























