പെഷവാര്‍ സൈനികസ്‌കൂളിലെ ഒന്‍പതാം ക്ലാസിലേക്ക് ഇനി ദാവൂദ് മാത്രം

മരണം നിറഞ്ഞാടിയ ആ ഒന്‍പതാം ക്ലാസിലേക്ക് ഇനി തിരിച്ചെത്താന്‍ ദാവൂദ് മാത്രം. പെഷാവര്‍ സൈനിക സ്‌കൂളില്‍ പാക്ക് താലിബാന്‍ നടത്തിയ കൂട്ടക്കുരുതിയില്‍ നിന്നു ദാവൂദ് ഇബ്രാഹിം എന്ന 14 വയസുകാരനെ രക്ഷിച്ചത് ടൈംപീസ് അലാറം!
തലേദിവസം ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തു വൈകിയെത്തിയ ദാവൂദ് രാവിലെ ഉണരാന്‍ വേണ്ടി അലാറം വച്ചിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അത് പ്രവര്‍ത്തിച്ചില്ല. ഉറങ്ങിപ്പോയ ദാവൂദ് എണീറ്റപ്പോഴേക്കു സ്‌കൂള്‍ തുടങ്ങാനുള്ള സമയമായിരുന്നു. അന്നു പോകേണ്ടെന്നു വച്ചു. ഉച്ചയായപ്പോഴേക്കും സ്‌കൂളിലുണ്ടായ ദുരന്തത്തിന്റെ വാര്‍ത്തകള്‍ കേട്ടുതുടങ്ങി. ഇന്നലെ രാവിലെയാണ് മരിച്ചവരുടെ കൃത്യമായ വിവരങ്ങള്‍ പുറത്തു വന്നത്. ഒന്‍പതാം ക്ലാസിലെ ദാവൂദിന്റെ എല്ലാ സഹപാഠികളെയും ഭീകരര്‍ വധിച്ചു - ഏറ്റവുമടുത്ത ആറു കൂട്ടുകാരടക്കം. ഇന്നലെയായിരുന്നു അവരുടെയെല്ലാം കബറടക്കം. ആരോടും ഒന്നും സംസാരിക്കാനാവുന്നില്ല ഇപ്പോഴും ദാവൂദിന്. പാക്കിസ്ഥാനിലെ അണ്ടര്‍ 16 ജുഡോക ദേശീയ ചാംപ്യനാണ് ദാവൂദ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























