ഡല്‍ഹിയില്‍ ലഷ്‌കറെ തയ്ബ ഭീകരാക്രമണം നടത്തുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

പാകിസ്ഥാനിലെ നിരോധിത ഭീകര സംഘടനയായ ലഷ്‌കറെ തയ്ബ ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ രണ്ട് ഹോട്ടലുകളും ഡല്‍ഹി ആഗ്ര ഹൈവേയിലുമാണ് ലഷ്‌കര്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ തയ്ബ സ്ഥാപകനും മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്യുന്ന ഹഫീസ് സയിദിന്റേതായി പാകിസ്ഥാന്‍ പത്രങ്ങളില്‍ വന്ന പ്രസ്താവനയാണ് ഈ റിപ്പോര്‍ട്ടിന് ആധാരം. ഇന്ത്യയിലെ ഇന്റലിജന്‍സ് ഏജന്‍സികള്‍ ആക്രമണം നടത്തിയതിന് ശേഷം പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയുടെ തലയില്‍ ചാരാനാവും ഇന്ത്യ ശ്രമിക്കുകയെന്ന് സയിദ് പറഞ്ഞിരുന്നു.
പാകിസ്ഥാനിലെ പെഷവാറില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിദ്ദേശിച്ചിരുന്നു. ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നുണ്ട്. അതിനാല്‍ തന്നെ ജനുവരി അവസാനം വരെ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ ഡല്‍ഹി പൊലീസിന് കേന്ദ്രം നിര്‍ദ്ദേശം നല്‍യിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























