ജന്‍ ധന്‍ യോജന പദ്ധതിയുടെ ആനുകൂല്യത്തിന് പുതിയ അക്കൗണ്ടുകള്‍ ആവശ്യമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി ജന്‍ ധന്‍ യോജന പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങേണ്ട ആവശ്യമില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
നിലവിലുള്ള അക്കൗണ്ടുകള്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാമെന്നും കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അപകട ഇന്‍ഷുറന്‍സ് ആനുകൂല്യത്തിനായി നിലവില്‍ ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് \'റുപേ\' കാര്‍ഡുകള്‍ ലഭ്യമാക്കും. റുപേ കാര്‍ഡ് ലഭിച്ച 18നും 70നും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കു ഒരുലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























