ജയലളിതയുടെ ജാമ്യം നീട്ടി, അപ്പീല്‍ മൂന്നു മാസത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം ജാമ്യത്തില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യക്കാലാവധി നാലു മാസം കൂടി സുപ്രീംകോടതി നീട്ടി. ശിക്ഷയ്‌ക്കെതിരെ ജയലളിത സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിക്കാനും കര്‍ണാടക ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അപ്പീലില്‍ മൂന്നു മാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
ജയലളിതയുടെ അപ്പിലീലില്‍ പ്രതിദിന വാദം കേള്‍ക്കുകയും വേണം. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാലു വര്‍ഷം തടവും പിഴയും വിധിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജയലളിത സുപ്രീംകോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























