വിമാനം റാഞ്ചലിനു വധശിക്ഷ: ബില്‍ രാജ്യസഭയില്‍

വിമാനംറാഞ്ചുന്നവര്‍ക്കു വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന ആന്റിഹൈജാക്കിംഗ്(ഭേദഗതി) ബില്‍ 2014 രാജ്യസഭയില്‍ അവതരിപ്പിച്ചു. മിസൈല്‍ എന്ന തരത്തില്‍ ഉപയോഗിച്ചേക്കാവുന്ന വിമാനങ്ങള്‍ വെടിവച്ചിടാനും ബില്‍ സുരക്ഷാ സേനകള്‍ക്കു അധികാരം നല്‍കുന്നു. സിവില്‍ വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവാണു ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ബെയ്ജിങ് പ്രോട്ടോക്കോള്‍ ഇന്ത്യ ഔപചാരികമായി അംഗീകരിക്കുകയും കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിമാനം തട്ടിയെടുക്കുകയും പൊതുജീവനു ഹാനിയുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ പ്രതികള്‍ക്കു പരമാവധി ശിക്ഷ ഉറപ്പാക്കാനാണ് ബെയ്ജിങ് പ്രോട്ടോക്കോള്‍ വ്യവസ്ഥ ചെയ്യുന്നത്.
രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ബെയ്ജിങ് പ്രോട്ടോക്കോളുമായി സംയോജിപ്പിക്കുന്നതരത്തിലാണു ആന്റി ഹൈജാക്കിംഗ് ബില്ലില്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























