അധ്യാപകനെ എഴാംക്ലാസ് വിദ്യാര്‍ഥികള്‍ വെട്ടിക്കൊന്നു

അധ്യാപകനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് ഏഴാംക്ലാസ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഝാര്‍ഖണ്ഡ് സിങ്ഫൂം ജില്ലയിലെ തുങ്കി മൊഹല്ലയില്‍ ഇക്കവിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അധ്യാപകനെ വെട്ടിക്കൊന്നതിന് അറസ്റ്റിലായത്.
പുകവലിയും മദ്യപാനവും നിര്‍ത്തിയില്ലെങ്കില്‍ വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് അധ്യാപകന്‍ ജാസ്ലിന്‍ ടോഫ്‌നോ പറഞ്ഞതാണ് വിദ്യാര്‍ഥികളെ ചൊടിപ്പിച്ചത്. ഇവരില്‍ ഒരു വിദ്യാര്‍ഥി അധ്യാപകന്‍ താമസിക്കുന്ന കെട്ടിടത്തില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. മറ്റു രണ്ടു വിദ്യാര്‍ഥികളും ഇവിടെ പതിവു സന്ദര്‍ശകരുമായിരുന്നു.
അധ്യാപകനെ കൊല്ലാനും പണം തട്ടി അതുകൊണ്ടു ബൈക്ക് വാങ്ങാനുമാണ് ഇവര്‍ പദ്ധതിയിട്ടത്. ഇതിനായി മൂന്നാമതൊരു സഹപാഠിയെ സമീപിച്ചു തോക്ക് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്നാണ് കൈക്കോടാലി കൊണ്ടു ക്രൂരമായി വെട്ടിയത്. തോക്ക് നല്‍കാതിരുന്ന സഹപാഠി വിവരം പുറത്തുപറഞ്ഞെങ്കിലോ എന്നു കരുതി അവനെയും കൊല്ലാന്‍ ശ്രമിച്ചെങ്കിലും ശ്രമം ഫലം കണ്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























