മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. രാജസ്ഥാനിലെ നയിന്‍വാ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കോര്‍മ ഗ്രാമത്തിലാണ് സംഭവം. രാജുലാല്‍ ഗുര്‍ജര്‍ എന്ന 24കാരനാണ് മരിച്ചത്.
രാജുലാല്‍ ഗുര്‍ജര്‍ മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഗുര്‍ജര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നു. ഈ സമയം വന്‍ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. നെഞ്ചിലും കൈയിലും ഗുരുതരമായി പൊള്ളലേറ്റ ഗുര്‍ജറിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണമടഞ്ഞിരുന്നു.
ഷോക്ക് ഏറ്റതും പൊള്ളലുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. സംഭവത്തില്‍ നയിന്‍വാ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























