റോഡിനെ ക്ലീനാക്കാന്‍ പ്രധാനമന്ത്രി, വാഹനങ്ങളില്‍ നിന്ന് ടോള്‍പിരിക്കുന്നത് നിര്‍ത്തലാക്കാന്‍ ആലോചന

ദേശീയ പാതകളിലൂടെ സഞ്ചരിക്കുന്ന സ്വകാര്യ വാഹനങ്ങളെ ടോളില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനുള്ള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് സൂചന. ഇതു സംബന്ധിച്ചുള്ള ഫയല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പഠിച്ച് വരികയാണെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതി വരുക.
ബസ്സുകളെയും ചരക്കുവാഹനങ്ങളല്ലാത്തവയെയും ടോളുകളില്‍നിന്ന് ഒഴിവാക്കാനാണ് നിതിന്‍ ഗഡ്കരിആലോചിക്കുന്നത്. ടോളുകളില്‍നിന്ന് സ്വകാര്യവാഹനങ്ങളെ ഒഴിവാക്കുന്നതിലൂടെയുണ്ടാകുന്ന നഷ്ടം മറ്റു രീതിയില്‍ തിരിച്ചുപിടിക്കാനാവുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ.
ഇതിന്റെ ഭാഗമായി പെട്രോള്‍, ഡീസല്‍ വിലയില്‍ ഒരു രൂപ കൂടി സെസ് ഇനിമുതല്‍ ഈടാക്കും. നിലവില്‍ രണ്ടു രൂപയാണ് സെസ്. സ്വകാര്യ വാഹനങ്ങള്‍ പുതിയതായി വാങ്ങുമ്പോള്‍, വിലയുടെ രണ്ടുശതമാനം തുക ഒറ്റത്തവണ ഫീസായി അടയ്ക്കണം. നിലവിലുള്ള വാഹന ഉടമകളില്‍നിന്ന് ഒറ്റത്തവണ വിഹിതമായി 1000 രൂപ വീതവും ഈടാക്കും. ടോള്‍ ഉപേക്ഷിക്കുന്നതിലൂടെ ഖജനാവിന് വരുന്ന 27000 കോടി രൂപയുടെ വാര്‍ഷിക നഷ്ടം ഈ വിധത്തില്‍ പരിഹരിക്കാമെന്നും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
നഷ്ടം പരിഹരിക്കുകയല്ല, സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ വരുമാനമുണ്ടാക്കുന്നതാണ് പുതിയ നിര്‍ദേശങ്ങളെന്ന് വിലയിരുത്തപ്പെടുന്നു. പ്രധാനമന്ത്രിയുടെ പരിഗണനയിലാണ് ഈ നിര്‍ദേശങ്ങള്‍. ഇത് അംഗീകരിക്കപ്പെടുകയാണെങ്കില്‍, 2014-15 കാലയളവില്‍ത്തന്നെ 32,609 കോടി രൂപ സര്‍ക്കാരിന് ലഭിക്കുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു.
എല്ലാ വാഹനങ്ങളില്‍നിന്നും ടോള്‍ ഈടാക്കുകയും ഇന്ധനത്തിന് രണ്ടുരൂപ സെസ് ഈടാക്കുകയും ചെയ്താല്‍ ലഭിക്കുന്നത് 26,290 കോടി രൂപ മാത്രമാണ്.
2014 മുതല്‍ 2019 വരെയുള്ള കാലയളവില്‍, ടോള്‍ പിരിക്കുകയും രണ്ടു രൂപ സെസ് ഈടാക്കുകയും ചെയ്താല്‍ ഖജനാവിലേക്കെത്തുക 172,887 കോടി രൂപയാണ്. എന്നാല്‍, മന്ത്രാലയം സമര്‍പ്പിച്ച മൂന്നിന പരിപാടികള്‍ നടപ്പാക്കിയാല്‍ ഖജനാവില്‍ 209,341 കോടി രൂപയെത്തും. ഇന്ത്യയിലാകെ 15.94 കോടി വാഹനങ്ങള്‍ രജിസ്ട്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 48 ശതമാനവും സ്വകാര്യവാഹനങ്ങളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























