ബിഎസ്എന്‍എല്‍ ബാലന്‍സ് അറിയാന്‍ ഇനി *124#

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് അക്കൗണ്ട് ബാലന്‍സ് അറിയാന്‍ *123# എന്ന നമ്പറിലേക്കാണ് ഇതുവരെ കോള്‍ ചെയ്തിരുന്നത്. ട്രിച്ചിയിലെ ആധുനിക ഇന്റലിജന്റ് നെറ്റ്‌വര്‍ക്കിലേക്കു മാറ്റിയ നമ്പറുകളില്‍ നിന്ന് *124# എന്ന നമ്പറിലേക്കു കോള്‍ ചെയ്താലും ബാലന്‍സ് അറിയാം. *124# ലേക്കു കോള്‍ ചെയ്താല്‍ ബാലന്‍സ്, റീചാര്‍ജ്, എസ്ടിവി, പ്ലാന്‍മാറ്റം, ഫ്രന്‍ഡ്‌സ് ആന്‍ഡ് ഫാമിലി നമ്പറുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും അറിയാന്‍ കഴിയും. 123 എന്ന നമ്പറിലേക്ക് . STVENQ എന്ന് എസ്എംഎസ് ചെയ്താലും ബാലന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
ബിഎസ്എന്‍ല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ ഏറ്റവുമേറെ ഉപയോഗിക്കുന്ന സ്‌പെഷല്‍ താരിഫ് വൗച്ചറാണ് വോയ്‌സ് 135. 335 മിനിറ്റ് നേരം എസ്ടിഡിയോ ലോക്കലോ ഏതു നമ്പറിലേക്കും വിളിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത് ആക്ടിവേറ്റ് ചെയ്യാന്‍ ഇനി STV VOICE 135 എന്ന ഫോര്‍മാറ്റിലാവും മെസേജ് അയയ്‌ക്കേണ്ടി വരിക. 53733 എന്ന നമ്പറിനു പകരം 123 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാലേ പ്ലാന്‍ ആക്ടിവേറ്റ് ആവൂ. ഇതുപോലെ നിലവില്‍ VOICE എന്നു ചേര്‍ത്ത് മെസേജ് അയച്ചിരുന്ന എല്ലാ പ്ലാനുകളും ആക്ടിവേറ്റ് ചെയ്യണമെങ്കില്‍ . TV VOICE എന്നതിനൊപ്പം തുകയും ചേര്‍ന്ന ഫോര്‍മാറ്റാണ് ടൈപ്പ് ചെയ്യേണ്ടിവരിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























