കാശ്മീരിലും ഝാര്‍ഖണ്ഡിലും വോട്ടെണ്ണല്‍ ആരംഭിച്ചു, ബിജെപിക്ക് സാധ്യത

നിയമസഭാ തെരഞ്ഞെടുപ്പു നടന്ന ജമ്മു കാശ്മീരിലും ഝാര്‍ഖണ്ഡിലും വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫലം പുറത്ത് വരുമ്പോള്‍ കാശ്മീരില്‍ പിഡിപിയും ബിജെപിയും ഇഞ്ചോടിച്ച് പോരാട്ടമാണ് നടത്തുന്നത്. ഝാര്‍ഖണ്ഡില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഏറെ പിന്നിലാണ്.
ഝാര്‍ഖണ്ഡിലെ ആദ്യ ഫലങ്ങള്‍ പൂര്‍ണ്ണമായും ബിജെപിക്ക് അനുകൂലമാണ്. കാശ്മീരില്‍ തൂക്ക് നിയമസഭയ്ക്കുള്ള സാധ്യതയാണ് തെളിയുന്നത്. ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് വിലയിരുത്തല്‍.
ജമ്മു കാശ്മീര്‍(56/87)
ബിജെപി19
പിഡിപി25
കോണ്‍ഗ്രസ്4
നാഷണല്‍ കോണ്‍ഫറന്‍സ്6
മറ്റുള്ളവര്‍2
ജാര്‍ഖണ്ഡ്(19/81)
ബിജെപി13
കോണ്‍ഗ്രസ്2
ജെഎംഎം4
ജെവി എം2
മറ്റുള്ളവര്‍2
കാശ്മീരില്‍ 87ഉം ഝാര്‍ഖണ്ഡില്‍ 81 സീറ്റുകളുമാണുള്ളത്. തീവ്രവാദിമാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിലും കാശ്മീരിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്ന പോളിംഗാണു രേഖപ്പെടുത്തിയത്. ഇരു സംസ്ഥാനങ്ങളിലും അഞ്ചു ഘട്ടങ്ങളിലായി 66 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയത്. കാശ്മീരില്‍ 1987നു ശേഷം ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് ഇത്തവണയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























