കാശ്മീരില്‍ തൂക്ക് മന്ത്രിസഭ, ഝാര്‍ഖണ്ഡില്‍ ബിജെപിക്ക് മുന്‍തൂക്കം, കാശ്മീരില്‍ പിഡിപ്പിക്ക് കോണ്‍ഗ്രസ് പിന്തുണ

നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കാശ്മീരില്‍ 32 സീറ്റുമായി പിഡിപി മുന്നിലെത്തി. 25 സീറ്റുമായി ബിജെപി രണ്ടാം സ്ഥാനത്തെത്തി. കോണ്‍ഗ്രസ് മുന്നാം സ്ഥാനത്തേക്ക് പോയി. എന്നാല്‍ ഭരണപക്ഷമായിരുന്ന നാഷ്ണല്‍ കോണ്‍ഫറന്‍സ് കനത്ത പരാജയമേറ്റുവാങ്ങി 11 സീറ്റിലൊതുങ്ങി. നാഷ്ണല്‍ കോണ്‍ഫറസ് നേതാവ് ഉമര്‍ അബ്ദുല്ല മത്സരിച്ച രണ്ട് സീറ്റിവും പരാജയപ്പെട്ടു. സോനാവാറില്‍ നിന്നും ബാര്‍മേര്‍ മണ്ഡലത്തില്‍ നിന്നുമാണ് അദ്ദേഹം ജനവിധി തേടിയത്. സോനാവാറില്‍ 14,277 വോട്ടിനാണ് പരാജയപ്പെട്ടത്.
കാശ്മീരില്‍ മോഡി തരംഗത്തില്‍ ഭരണം പിടിക്കാമെന്ന ബീജെപിയുടെ പ്രതീക്ഷകളാണ് ഇല്ലാതായത്. കാശ്മീരില്‍ പിഡിപ്പിക്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ജാര്‍ഖണ്ഡില്‍ ഒറ്റയ്ക്കു ഭരണം ബിജെപിക്കു കൈയ്യടക്കാമെന്ന ബിജെപിയുടെ മോഹവും തകര്‍ന്നു. കേവല ഭൂരിപക്ഷത്തില്‍ എത്തിയെന്നു തോന്നിപ്പിച്ച് പിന്‍വലിഞ്ഞ ബിജെപി 41 സീറ്റുകളില്‍ മുന്നേറ്റം ഒതുങ്ങി. 17 സീറ്റുകളിലെ ലീഡുമായി ജെഎംഎം ആണ് രണ്ടാമത്. മുന്‍മുഖ്യമന്ത്രി മധു കോട മധുഗാവ് മണ്ഡലത്തില്‍ പരാജയപ്പെട്ടപ്പോള്‍ ജെഎംഎം സ്ഥാനാര്‍ഥിയായിരുന്ന ഹേമന്ത് സോറന്‍ ബാര്‍ഹേറ്റില്‍ നിന്നും വിജയിച്ചു. ജമ്മു കശ്മീരില്‍ പിഡിപിയും ബിജെപിയും തമ്മിലായിരുന്നു ശക്തമായ പോരാട്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























