അസമില്‍ ആക്രമണം നടത്തിയത് ഭീരുക്കളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

അസമില്‍ ബോഡോ തീവ്രവാദികള്‍ ഗ്രാമീണരെ കൂട്ടക്കൊല ചെയ്ത സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. സോനിത്പൂരിലും കോഖ്രാജറിലും നിരപരാധികളെ കൊന്നൊടുക്കിവര്‍ ഭീരുക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംഭവത്തെക്കുറിച്ച് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയുമായും ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും സംസാരിച്ചുവെന്നും ആഭ്യന്തര മന്ത്രി അസമിലേക്ക് പോകുമെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ സൂചിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























