പി.കെ ഹിന്ദു വികാരം മുറിപ്പെടുത്തിയെന്ന്, അമീര്‍ഖാനെതിരെ കേസ്

വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ആമിര്‍ഖാന്‍ ചിത്രം പി.കെ ഹിന്ദുവികാരം മുറിപ്പെടുത്തിയെന്ന് ആരോപണം. ചിത്രത്തിനെതിരെ ഹിന്ദു ലീഗല്‍ സെല്‍ സെക്രട്ടറി പ്രശാന്ത് പട്ടേല്‍ നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. നായകന്‍ ആമിര്‍ ഖാന്‍, സംവിധായകന്‍ രാജു ഹിരാനി, നിര്‍മ്മാതാക്കളായ സിദ്ധാര്‍ത്ഥ് റോയ് കപൂര്‍, വിധു വിനോദ് ചോപ്ര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.
ഹിന്ദുവിശ്വാസത്തിന് മുറിവേല്‍ക്കുന്ന ഒന്നിലേറെ സീനുകളുണ്ടെന്നും ഡയലോഗുകളില്‍ വ്യംഗ്യാര്‍ത്ഥമുണ്ടെന്നും ചില സംഘടനകള്‍ ആരോപിക്കുന്നു. ശിവനു ചുറ്റും ആമിര്‍ ഓടുന്ന രംഗം അത്തരത്തിലുള്ള ഒന്നാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ആരോപണങ്ങളിലൊന്നും ആമിര്‍ഖാന്‍ അസ്വസ്ഥനാകുന്നില്ല. \'\'എല്ലാ മതങ്ങളെയും മാനിക്കുന്നവരാണ് നാം. എന്റെ എല്ലാ ഹിന്ദുസുഹൃത്തുക്കളും ഈ ചിത്രം കണ്ടു. അവര്‍ക്ക് അങ്ങനെ ഒരു തോന്നലുണ്ടായില്ല. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ 99 ശതമാനവും ഹിന്ദുക്കളാണ്. അവരും അത്തരം വികാരം പ്രകടിപ്പിച്ചില്ല. ഇത് ജനാധിപത്യരാജ്യമാണ്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായമുണ്ടാകും. അതിനാല്‍ എല്ലാവരുടെയും കാഴ്ചപ്പാടിനെയും വികാരത്തെയും മാനിക്കുന്നു. ചിത്രത്തില്‍ ഒരു മതത്തെയും പ്രത്യേകിച്ച് പരാമര്‍ശിച്ചിട്ടില്ല. സെന്‍സിറ്റീവ് ആയ കഥ പറയുമ്പോള്‍ വിവാദത്തിലേക്ക് വഴുതാതിരിക്കാന്‍ പരമാവധി ശ്രദ്ധ ചെലുത്തിയിരുന്നു.\' ആമിര്‍ ഖാന്‍ പറഞ്ഞു.
ചിത്രം ബോക്‌സോഫീസില്‍ തരക്കേടില്ലാത്ത വിധം പ്രതികരണം ഉണ്ടാക്കി വരുന്നതിനിടെയാണ് ചിത്രം വിവാദത്തില്‍ പെട്ടത്. റേഡിയോ കൊണ്ട് നാണം മറയ്ക്കുന്ന ആമിര്‍ഖാന്റെ പോസ്റ്ററാണ് ആദ്യം വിവാദത്തിന് തുടക്കമിട്ടതെങ്കില്‍ റിലീസായതോടെ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























