മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദു മഹാസഭ സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന പുരസ്‌കാരം

ബിജെപി നേതാവായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും ഹിന്ദു മഹാസഭ സ്ഥാപകനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്‌ന പുരസ്‌കാരം. വാജ്‌പേയിക്കും മാളവ്യക്കും ഭാരതരത്‌ന നല്‍കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിക്ക് കൈമാറി.
വാജ്‌പേയ് ഇന്ത്യയുടെ 11-ാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹം മൂന്നു തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. 1996 മെയ് 16 ന് വാജ്‌പേയ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭ 13 ദിവസത്തിനു ശേഷം രാജിവെച്ചു. 1998 ല്‍ വീണ്ടും അധികാരത്തിലെത്തിയെങ്കിലും 1999 ല്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് നടന്ന വിശ്വാസവോട്ട് അതിജീവിക്കന്‍ കഴിഞ്ഞില്ല. 1999 ല്‍ നടന്ന പൊതുതെരഞ്ഞടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭൂരിപക്ഷം നേടിയപ്പോള്‍ വീണ്ടും പ്രധാനമന്ത്രിയായി. 2004 ലെ പൊതുതെരഞ്ഞെടുപ്പ് വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനു ശേഷം തുടര്‍ച്ചയായി രണ്ടു തവണ പ്രധാനമന്ത്രിയായ ആദ്യ നേതാവാണ് വാജ്‌പേയ്.
സ്വാതന്ത്ര്യ സമരനേതാവ്, വിദ്യാഭ്യാസപ്രവര്‍ത്തകന്‍, എന്നീനിലകളില്‍ പ്രസിദ്ധനായ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് മദന്‍ മോഹന്‍ മാളവ്യ. സ്വതന്ത്ര പത്രപ്രവര്‍ത്തനം സ്വദേശിവ്യവസായങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ഹൈന്ദവ ദേശീയതയോടുള്ള ആഭിമുഖ്യംകൊണ്ടാണ്് ശ്രദ്ധേയനായിത്തീര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























