ജാര്‍ഖണ്ഡില്‍ രഘുവര്‍ ദാസ് മുഖ്യമന്ത്രിയാവുമെന്ന് സൂചന

ജാര്‍ഖണ്ഡില്‍ ദേശീയ ഉപാധ്യക്ഷന്‍ രഘുവര്‍ ദാസ് മുഖ്യമന്ത്രിയാവുമെന്ന് സൂചന. ആദിവാസി പിന്നോക്ക സമുദായക്കാര്‍ ഭൂരിപക്ഷമുള്ള ജാര്‍ഖണ്ഡില്‍ സമുദായത്തിനു പുറത്തു നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും രഘുവര്‍.
തിരഞ്ഞെടുപ്പു സമയത്ത് അര്‍ജുന്‍ മുണ്ടയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍ മുന്നു തവണ മുഖ്യമന്ത്രിയായിരുന്ന മുണ്ടയ്ക്ക് പക്ഷേ ഈ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ ആയില്ല.
ഘര്‍സാവനില്‍ നിന്നും മുണ്ട ദയനീയമായി പരാജയപ്പെട്ടു. ഇതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ കണ്ടെത്താന്‍ ബിജെപി നടപടികള്‍ തുടങ്ങിയത്. ഇന്നു നടക്കുന്ന ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























