പോലീസുകാരന്‍ ചമഞ്ഞ് കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി

പൊലീസുകാരന്‍ ചമഞ്ഞ് കോളേജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി. ചെന്നൈയിലെ സെമ്മന്‍ചേരിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും ഔട്ടിംഗിനു ശേഷം അക്കരൈ ചെക്‌പോസ്റ്റില്‍ വിശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ മദ്ധ്യവയ്‌സകന്‍, പൊലീസുകാരനെന്ന് സ്വയം പരിചയപ്പെടുത്തുകയും ഒരു കേസുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ എടുക്കാന്‍ മേലുദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചതായും അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി. സുഹൃത്തിനോട് പിന്നീട് സെമ്മന്‍ചേരി സ്‌റ്റേഷനിലെത്തി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോവാനും പറഞ്ഞു.
തന്നെ വിജനമായ സ്ഥലത്തെ കെട്ടിടത്തില്‍ എത്തിച്ച ശേഷം കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനത്തിനു ശേഷം ബസില്‍ കയറ്റി വിടുന്നതിന് ഒരു കടയുടമയെ ഏല്‍പ്പിച്ചു. പിന്നീട് പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞത്. തുടര്‍ന്ന് ഇരുവരും പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























