കോണ്‍ഗ്രസ് പുനഃസംഘടനയ്‌ക്കൊരുങ്ങുന്നു, പ്രയങ്ക ഗാന്ധിയെ രംഗത്തിറക്കണമെന്ന് ആവശ്യം

രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് പുനസംഘടനയ്‌ക്കൊരുങ്ങുന്നു. എന്നാല്‍ പ്രിയങ്കാ ഗാന്ധിയെ രംഗത്തിറക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗം രംഗത്ത് വന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പു മുതലിങ്ങോട്ടുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും തിരിച്ചടികള്‍ തുടര്‍ക്കഥയായതോടെയാണ് സംഘടനയ്ക്കുള്ളില്‍ അഴിച്ചു പണി നടത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
എന്നാല്‍, ജാര്‍ഖണ്ഡില്‍ ബിജെപി നേട്ടമുണ്ടാക്കിയെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തില്‍ നിന്നും അവര്‍ പിന്നോക്കം പോയി എന്ന് കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രകടനം അഭിപ്രായ സര്‍വേകള്‍ പ്രവചിച്ചിരുന്നതിലും ഭേദമായിരുന്നു എന്നു പറഞ്ഞ അദേഹം ജാര്‍ഖണ്ഡിലെ ഫലം പാര്‍ട്ടിക്ക് ക്ഷീണമായി എന്നും സമ്മതിച്ചു.
ജാര്‍ഖണ്ഡില്‍ 14 സീറ്റുകളുണ്ടായിരുന്നത് ആറായി കുറഞ്ഞപ്പോള്‍ ജമ്മു കശ്മീരില്‍ 17 എന്നത് 12 സീറ്റായി കുറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടന്ന നാലു സംസ്ഥാനങ്ങളിലും രണ്ടാം സ്ഥാനത്തെത്താന്‍ പോലും പാര്‍ട്ടിക്കായില്ല എന്നത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. ഹരിയാന, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മൂന്നാമതും നാലാമതുമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























